Latest News

അമരവിളയില്‍ വജ്രവേട്ട

Kerala, Check Post, Amaravila, Diamonds,
അമരവിള: ചെക്ക് പോസ്റ്റില്‍ വന്‍ വജ്രക്കല്ല് കള്ളക്കടത്ത് പിടിച്ചു. തമിഴ്‌നാട്ടില്‍നിന്ന് കടത്താന്‍ ശ്രമിച്ച വജ്രക്കല്ലുകളും സ്വര്‍ണവും അടക്കം ഒന്നരക്കോടിയുടെ ആഭരണങ്ങളാണ് പിടികൂടിയത്. എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കടത്താന്‍ ശ്രമിച്ച ആഭരണങ്ങള്‍ പിടികൂടിയത്. 

കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ അഞ്ചിന് വാഹനപരിശോധനക്കിടെയാണ് ആഭരണങ്ങള്‍ കടത്തുന്നതായി ശ്രദ്ധയില്‍പെട്ടത്. 156.311 കാരറ്റ് വരുന്ന ഡയമണ്ട്, 1139 ഗ്രാം സ്വര്‍ണം എന്നിവയാണ് പിടികൂടിയത്. 

തിരുവനന്തപുരത്തെ സ്വര്‍ണാഭരണശാലയിലേക്കാണ് ഇവ കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞത്. ആഭരണങ്ങള്‍ വില്പനനികുതി വിഭാഗത്തിന് കൈമാറി.

Keywords: Kerala, Check Post, Amaravila, Diamonds, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.