Latest News

ഇനി പിന്നണി പാടുന്നില്ല: ലതാ മങ്കേഷ്‌കര്‍

Entertainment, Lata Mangeshkar, Play back singer
ഇന്ത്യന്‍ സിനിമ ആകെ മാറിയിരിക്കുന്നു.മാറ്റം നല്ലതല്ലെന്ന് ഞാന്‍ പറയില്ല. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ സിനിമയില്‍ എനിക്ക് എന്തെങ്കിലും സ്ഥാനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇന്നത്തെ സിനിമയ്ക്ക് ഞാന്‍ 'ഫിറ്റല്ല'. 36 ഭാഷകളിലായി ആയിരത്തിലേറെ സിനിമകള്‍ക്ക് പാടിയ ഇന്ത്യന്‍ സിനിമയുടെ വാനമ്പാടി ലതാ മങ്കഷ്‌കറാണ് പറയുന്നത്. ഇന്ന് ഞാന്‍ ഏതെങ്കിലും ചലച്ചിത്രത്തില്‍ പാടിയില്‍ അത് ഭംഗിയായി പാടാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതിന് ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നുമില്ല. 83 കാരിയായ ലത പറഞ്ഞു. ദീനനാഥ് മങ്കേഷ്‌കറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാറ്റങ്ങള്‍ അനിവാര്യമാണ്. അവര്‍ തുടര്‍ന്നു.

ക്‌ളാസിക്കല്‍ മുതല്‍ റൊമാന്റിക് ഗാനങ്ങള്‍ വരെ, ഗസലുകള്‍ മുതല്‍ ഭജനുകള്‍ വരെ തന്റേതായ ശൈലിയില്‍ ആലപിച്ച ലത പതിമൂന്നാം വയസില്‍ ( 1943) മറാത്തി ഫിലിം ഗജബാഹുവിലാണ് ആദ്യമായി ആലപിക്കുന്നത്. ചില ചിത്രങ്ങളില്‍ പാടി അഭിനയിച്ചിട്ടുമുണ്ട്. ഇത് ഇഷ്ടമല്ല, എങ്കിലും എട്ട് ചിത്രങ്ങളില്‍ അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷെ അക്കാലത്ത് എനിക്കങ്ങനെ ചെയ്യാതെ മുന്നോട്ടു പോകാന്‍ കഴിയില്ലായിരുന്നു. 2011ല്‍ ഇറങ്ങിയ സാത് രംഗീ പാരച്യൂട്ടിലാണ് അവര്‍ ഏറ്റവും ഒടുവിലായി പാടിയത്.

Keywords: Entertainment, Lata Mangeshkar, Play back singer

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.