എഡിന്‍ബര്‍ഗ്: മതസൗഹാര്‍ദത്തിന് മാതൃകയായി സ്കോട്ലാന്ഡില് നിന്നൊരു വാര്‍ത്ത. മുസ്ലിംകള്ക്ക് ജുമുഅ നിര്‍വഹിക്കാന്‍ ക്രിസ്ത്യന്‍ പള്ളി തുറന്നുകൊടുത്ത് അബെര്‍ദീന്‍ നഗരം മതസൗഹാര്‍ദത്തിന് വേദിയൊരുക്കി. സയ്യിദ് ഷാ മുസ്തഫ ജാമിഅ മസ്ജിദും സെന്റ് ജോണ്‍സ് എപ്പിസ്കോപ്പ പള്ളിയും തൊട്ടുരുമ്മിയാണ് നില്‍ക്കുന്നത്. സ്ഥലപരിമിതി കാരണം വെള്ളിയാഴ്ച പള്ളി നിറഞ്ഞുകവിയും. അതോടെ നിസ്കരിക്കുന്നവരുടെ നിര റോഡുകളിലേക്കും നീങ്ങും.
മുസ്ലിംകളുടെ ദയനീയ സ്ഥിതി കണ്ടാണ് ക്രിസ്ത്യന്‍ പള്ളി നിസ്കാരത്തിനായി തുറന്നു കൊടുത്തതെന്ന് ചര്‍ച്ച് അധികാരികള്‍ പറയുന്നു. ഇന്ത്യയില്‍ മുസ്ലിംകളോടൊപ്പം ജീവിച്ച റെവറണ്ട് ഐസക് ഫൂബാലനാണ് ചര്‍ച്ചിലേക്ക് മുസ്ലിംകളെയും സ്വാഗതം ചെയ്യാന്‍ തീരുമാനിച്ചത്. കൊടുംതണുപ്പില്‍ നഗ്നപാദരായി നിന്ന് നിസ്കരിക്കുന്ന വിശ്വാസികളെ കണ്ടപ്പോള്‍ തനിക്ക് സഹതാപം തോന്നിയെന്ന് അദ്ദേഹം പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment