ഹൈടെക് മോഷണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ബണ്ടി ചോറിന്റെ കഥ സിനിമയാകുന്നു. തിരുവനന്തപുരത്ത് നടത്തിയ ഹൈടെക് മോഷണത്തിലൂടെയാണ് ബണ്ടി ചോര്‍ മലയാളികള്‍ക്ക് സുപരിചിതനായത്. മുമ്പ് റിയാലിറ്റി ഷോകളിലും ഭായി തിളങ്ങിയിട്ടുണ്ട്. അത്യന്തം ത്രില്ലിങ് ആയ ബണ്ടി ചോറിന്റെ കഥ മലയാളമുള്‍പെ്പടെ മൂന്ന് ഭാഷകളിലാണ് തയ്യാറാക്കുക.
ബണ്ടി ചോര്‍ സ്‌റ്റോറി ഒഫ് എ തീഫ് എന്നാണ് ചിത്രത്തിന്റെ പേര്. ബോളിവുഡ് സംവിധായകനായ രാം ഗോപാല്‍ വര്‍മ്മയ്‌ക്കൊപ്പം ജോലിചെയ്തിട്ടുള്ള മനോജ് രാം ആണ് ബണ്ടി ചോര്‍ സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരമായ നാന പാടേക്കര്‍, നാസര്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ വേഷമിടും. വിനയന്റെ ഡ്രാക്കുളയിലൂടെ ശ്രദ്ധേയനായ സുധീര്‍ നായരാണ് ബണ്ടി ചോറാകുന്നത്.
സിനിമ ബണ്ടിയെ മഹത്വ വല്‍ക്കരിക്കാനല്ലെന്നും ബണ്ടിയുടെ ജീവിതം ചിത്രീകരിക്കുകമാത്രമാണ് ലക്ഷ്യമെന്നും മനോജ് വ്യക്തമാക്കുന്നു. ഇതിന് മുമ്പ് 2008ല്‍ പുറത്തിറങ്ങിയ ഓയെ ലക്കി, ലക്കി ഓയെ എന്ന ബോളിവുഡ് ചിത്രവും ബണ്ടി ചോറിന്റെ കഥയെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്. ഇതില്‍ അഭയ് ഡിയോളായിരുന്നു കള്ളന്റെ റോളിലെത്തിയത്. എന്നാല്‍ ഇതില്‍ നിന്നു ഏറെ വ്യത്യസ്തമായിരിക്കും തന്റെ ചിത്രമെന്ന് മനോജ് പറയുന്നു.
Key Words: Sudhir Nair, Bunty Chor, Nana Patekar , Nasser , Devinder Singh, Bunty Chor , Mollywood, Thief


No comments:
Post a Comment