Latest News

ഭൂചലനം: ഇറാനില്‍ 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാനില്‍ ഭൂചലനത്തില്‍ 40 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന് പുറമേ സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ് മേഖലകളിലും ശക്തമായ ഭൂചലനമുണ്ടായി. കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ പുറത്തേക്കിറങ്ങി ഓടി. ആദ്യ ഭൂചലനം 15 മുതല്‍ 20 സെക്കന്‍ഡ് വരെ നീണ്ടുനിന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ ഡല്‍ഹി, ഛത്തീസ്ഗഢ്, ഉത്തര്‍ പ്രദേശിലെ നോയിഡ എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകിട്ട് നാലരയോടെയാണ് അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിനു ശേഷം വീണ്ടും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.