Latest News

ധര്‍മസ്ഥലയില്‍ 360 പേര്‍ക്ക് മംഗല്യഭാഗ്യം

Malabarflash

മംഗലാപുരം: ക്ഷേത്രനഗരമായ ധര്‍മസ്ഥലയില്‍ ഉത്സവാന്തരീക്ഷത്തില്‍ 360 പേര്‍ക്ക് സമൂഹമംഗല്യഭാഗ്യം. 42-ാമത് സമൂഹവിവാഹച്ചടങ്ങിലാണ് 180 ഇണകള്‍ ദാമ്പത്യത്തിന്റെ പടവുകളേറിയത്. ഇവരില്‍ 11 പേര്‍ മലയാളികളായിരുന്നു.

ധര്‍മസ്ഥല ധര്‍മാധികാരി ഡോ.വീരേന്ദ്ര ഹെഗ്‌ഡെ ദമ്പതിമാരെ അനുഗ്രഹിച്ചു. വധുക്കള്‍ക്ക് സാരിയും വരന്മാര്‍ക്ക് ധോത്തിയും ഷാളും അദ്ദേഹം വിതരണം ചെയ്തു. തുടര്‍ന്ന് വധൂവരന്‍മാര്‍ ധര്‍മസ്ഥല ക്ഷേത്രത്തില്‍ തൊഴുതു. അമൃതവര്‍ഷിണി ഹാളില്‍ വൈകീട്ട് 6.48ന് 180 പെണ്‍കുട്ടികളുടെയും കഴുത്തില്‍ മംഗല്യസൂത്രം വീണു.

ചടങ്ങിന് അനുഗ്രഹമേകാന്‍ ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. ധര്‍മസ്ഥലയില്‍ വിവാഹിതരായ ദമ്പതിമാര്‍ സമൂഹത്തില്‍ മാതൃകാപരമായ ദാമ്പത്യം നിര്‍വഹിക്കണമെന്ന് നടന്‍ ദേവരാജന്‍ റഞ്ഞു. 1972ലാണ് ധര്‍മസ്ഥലയില്‍ ആദ്യത്തെ സമൂഹവിവാഹം നടന്നതെന്ന് ധര്‍മാധികാരി വീരേന്ദ്ര ഹെഗ്‌ഡെ പറഞ്ഞു. ധര്‍മസ്ഥലയില്‍ തുടങ്ങിവെച്ച ഈ പുണ്യകര്‍മം ഇപ്പോള്‍ പലയിടങ്ങളിലും പല സംഘടനകളും അനുകരിക്കുന്നതില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Malabarflash

Malabarflash















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
he temple town of Dharmasthala was enveloped in festive spirit on Thursday May 2. The occasion was the 42nd annual free mass marriage ceremony, during which as many as 180 couples tied the knot.
Dharmadhikari of Shree Kshetra Dharmasthala Dr D Veerendra Heggade blessed the couples and distributed sarees to the brides and dhoti and shawls to the bridegrooms.





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.