Latest News

കര്‍ണാടക തിരഞ്ഞെടുപ്പ്: കൂറ്റന്‍ റാലികളോടെ പ്രചാരണത്തിന് സമാപനം


മംഗലാപുരം:കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് വെള്ളിയാഴ്ച വൈകുന്നേരം രാഷ്ട്രീയ പാര്‍ട്ടികളുടെ കൊട്ടിക്കലാശം. ബി.ജെ.പി. സൂറത്കലില്‍ കൂറ്റന്റാലി നടത്തി. മംഗലാപുരം നോര്‍ത്തിലെ സ്ഥാനാര്‍ഥി കൃഷ്ണപലേമറിന്റെ പ്രചാരണത്തിന്റെ സമാപനമായിരുന്നു അത്.

മുന്‍ മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ, എം.പി.നളീന്‍ കുമാര്‍ കട്ടീല്‍, മുന്‍ മേയര്‍ ഗണേശ് ഹൊസബെട്ടു, രജനി ദഗ്ഗണ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസ്സിന്റെ മംഗലാപുരം സൗത്തിലെ സ്ഥാനാര്‍ഥി ജെ.ആര്‍.ലോബോ നെഹ്രു മൈതാനത്താണ് അവസാനഘട്ട പ്രചാരണം നടത്തിയത്. അതിനുമുമ്പ് വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തിയിരുന്നു. രണ്ടുമണിയോടെ തന്നെ പ്രവര്‍ത്തകര്‍ നെഹ്രു മൈതാനം കൈയടക്കിയിരുന്നു. വാദ്യഘോഷങ്ങളോടെയാണ് കൊട്ടിക്കലാശം നടന്നത്. പ്രവര്‍ത്തകരുടെ റാലിയുമുണ്ടായി. നേതാക്കളായ ഇവാന്‍ ഡിസൂസ, താരാനാഥ് കല്ലിഗെ, ബദറുദ്ദിന്‍ അഷറഫ്, നവീന്‍ ഡിസൂസ, പ്രവീണ്‍ ചന്ദ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രചാരണങ്ങള്‍ വൈകിട്ട് അഞ്ചിനു മുമ്പായി അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ വൈകിട്ടോടെ എല്ലാ കോലാഹലങ്ങളും നിലച്ചു. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.