തിരൂരങ്ങാടി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നിന്ന് അറബി അധ്യാപകനായാണ് റിട്ടയര്‍ ചെയ്തത്. പാലത്തിങ്ങല്‍ മസ്ജിദുല്‍ മുജാഹിദീന്‍, പറവന്നൂര്‍ മസ്ദുസ്സലാം ജുമാമസ്ജിദുകളിലും ഖതീബായി ജോലി നോക്കിയിട്ടുണ്ട്. ഇസ്‌ലാഹീ പ്രസ്ഥാനത്തിന് വേണ്ടി നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തസ്ബീഹ്, ഖലീലുല്ലാഹ് എന്നീ ഗാനസമാഹാരങ്ങളുടെ രചയിതാവാണ്. കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ പ്രസിഡന്റ് രണ്ടത്താണി പി സൈദ് മൗലവിയുടെ മൂത്ത മകനാണ് അന്‍സാരി.
ഭാര്യ: പാലക്കല്‍ ഫാത്തിമ. മക്കള്‍; നസീമു സ്സബാഹ്(ഖത്തര്‍), നിബ്‌റാസ് അമീന്‍(അധ്യാപകന്‍, റഹ്മാനിയ രണ്ടത്താണി), അനീസ, സമീറ, നസീല. മരുമക്കള്‍: അസൈനാര്‍ അന്‍സാരി(അബൂദാബി), അബ്ദുല്‍ വാഹിദ് പറവന്നൂര്‍, ജാബിര്‍ അമാനി(ഐഎസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്), നസീറ രണ്ടത്താണി, റഹീന വളവന്നൂര്‍. സഹോദരങ്ങള്‍: അബ്ദുറഷീദ്, മുഹമ്മദ് നജീബ്, പി സുഹൈല്‍ സാബിര്‍, സക്കീന, മുനീബ്, പരേതനായ നസ്‌റുല്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment