Latest News

മിസ്ഡ് കോള്‍ പ്രണയം; യുവാവ് വീട്ടമ്മയുടെ പത്തുലക്ഷം കവര്‍ന്നു

തൃക്കരിപ്പൂര്‍: മിസ്ഡ് കോളിലൂടെ പരിചയത്തിലായ യുവാവ് വിദേശ മലയാളിയായ യുവാവിന്റെ ഭാര്യയുടെ പത്ത് ലക്ഷവുമായി മുങ്ങിയതായി റിപ്പോര്‍ട്ട്. തന്റെ നൂറ് പവനോളം സ്വര്‍ണം പണയം വച്ചാണ് യുവതി ഇത്രയും തുക അപരിചിതനായ യുവാവിന് നല്‍കിയിരിക്കുന്നത്.

മലേഷ്യയില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന തൃക്കരിപ്പൂരിലെ യുവാവിന്റെ ഭാര്യയാണ് വഞ്ചിക്കപ്പെട്ട യുവതി. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട കോഴിക്കോടുള്ള ഒരു യുവാവാണ് ഇത്രയും തുക കൈക്കലാക്കിയത് എന്ന് പറയുന്നു. ഭര്‍ത്താവിന്റെ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് രണ്ട് ഘട്ടങ്ങളിലായാണ് യുവതി 50 പവന്‍ സ്വര്‍ണം ബാങ്കില്‍ പണയം വെച്ചത്.

ഭര്‍ത്യമാതാവിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വീട്ടില്‍ നിന്നും യുവതി സ്വര്‍ണമെടുത്തത്. തന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ യുവതി മലേഷ്യയിലുള്ള ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് അവധിക്കാലം ചെലവഴിക്കാന്‍ ചെന്നിരുന്നു. ഈ സമയം വീട്ടിലെ അലമാരയുടെ സെയ്ഫ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം പണയം വെച്ച രേഖകള്‍ ലഭിച്ചത്.

അപമാനം ഭയന്ന് കുടുംബം പോലീസില്‍ പരാതി കൊടുത്തിട്ടില്ലെന്നാണ് വിവരം. യുവതിക്ക് 13 വയസുള്ള മകള്‍ ഉള്‍പ്പടെ രണ്ടു കുട്ടികളുണ്ട്. മിസ്ഡ് കോള്‍ പ്രണയത്തില്‍ അകപ്പെട്ട് കുടുംബ ജീവിതം താറുമാറാകുന്ന വീട്ടമ്മമാരുടെയും പെണ്‍കുട്ടികളുടെയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് പുതിയ സംഭവവും തെളിയിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.