Latest News

കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നു;ടെറസില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു

നീലേശ്വരം: കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതിനെത്തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് ടെറസില്‍ നിന്നും താഴേക്ക് ചാടി. ഇരുകാലും ഒടിഞ്ഞ യുവാവിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെ ചായ്യോത്താണ് സംഭവം. രാത്രികാലങ്ങളില്‍ വിവിധ വീടുകള്‍ക്ക് സമീപമെത്തി കിടപ്പുമുറികളിലേക്ക് ഒളിഞ്ഞുനോക്കുന്നത് പതിവാക്കിയ മൂന്ന് യുവാക്കളാണ് കഴിഞ്ഞദിവസം അര്‍ദ്ധരാത്രി ചായ്യേത്തെ വീടിനു സമീപത്തെത്തിയത്. ഓരോരുത്തരായി കിടപ്പുമുറി സ്ഥിതി ചെയ്യുന്ന ഭാഗത്തുള്ള ടെറസിലേക്ക് കയറാന്‍ ധാരണയാക്കിയ ശേഷം പെയിന്റടിക്കാനായി ഉപയോഗിക്കുന്ന ഏണി ചാരി ആദ്യം ഒരു യുവാവ് ടെറസിലേക്ക് കയറുകയായിരുന്നു.മറ്റ് രണ്ട് പേര്‍ താഴെ നിന്ന് പരിസരം നിരീക്ഷിച്ചു. 

ടെറസിലെത്തിയ ശേഷം കിടപ്പുമുറിയിലേക്ക് യുവാവ് ഒളിഞ്ഞുനോക്കുന്നതിനിടെ പെയിന്റ് സാമഗ്രിയില്‍ തട്ടി ശബ്ദമുണ്ടാകുകയും ഇതോടെ വീട്ടുകാര്‍ ഉണരുകയുമായിരുന്നു. കിടപ്പുമുറിയില്‍ വൈദ്യുതി വെളിച്ചം തെളിഞ്ഞതിനെത്തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് ടെറസില്‍ നിന്നും താഴേക്ക് ചാടി. ഇരുകാലുകളും ഒടിഞ്ഞതിനെത്തുടര്‍ന്ന് ഒരടിപോലും മുന്നോട്ട് നടക്കാനാവാതെ യുവാവ് ചുമരിന്റെ മറവില്‍ കിടക്കുകയും ചെയ്തു. യുവാവ് ടെറസില്‍ നിന്ന് ചാടുമ്പോള്‍ തന്നെ രണ്ട് സുഹൃത്തുക്കളും തങ്ങള്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടിരുന്നു.
ശബ്ദത്തിന്റെ ഉറവിടം വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും ആരെയും കാണാത്തതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ചു. നേരത്തെ ഓടിമറഞ്ഞ രണ്ട് സുഹൃത്തുക്കള്‍ കുറച്ചുനേരം കഴിഞ്ഞ് ഈ വീടിന്റെ പരിസരത്തെത്തുകയും അവശനിലയില്‍ കിടക്കുകയായിരുന്ന യുവാവിനെ താങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.