ഫഹദിന്റെ ചിത്രങ്ങളിലൊന്നും താന്‍ നായികയായി അഭിനയിക്കില്ലെന്ന് ആന്‍ഡ്രിയ ജെര്‍മിയ. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ആന്‍ഡ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. താനും ഫഹദും തമ്മിലുള്ള പ്രണയ വാര്‍ത്തകളില്‍ വസ്തുതയില്ല. ഫഹദുമായി പ്രണയത്തിലല്ല. അടുത്തൊന്നും വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു.
രണ്ടു പേര്‍ ഒരു ചിത്രത്തില്‍ ഒന്നിച്ചു അഭിനയിച്ചാല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പു പരക്കുന്നത് സിനിമാരംഗത്ത് പുതിയ സംഭവമല്ല. ഫഹദ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്നോട് പ്രണയമുണ്ടെന്ന് പറഞ്ഞത് കേട്ടപ്പോള്‍ ദേഷ്യമാണ് വന്നത്. അന്ന് തന്നെ ഫഹദിനെ വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്തിനാണ് ഇത്തരമൊരു അഭിമുഖം കൊടുത്തതെന്നും ചോദിച്ചിരുന്നു.
നോര്‍ത്ത് 24 കാതത്തില്‍ എന്നെയും ഫഹദിനെയും അഭിനയിപ്പിച്ച് പ്രണയ ഗോസിപ്പ് മുതലാക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടിരുന്നത്. ഈ നീക്കം മനസ്സിലാക്കിയതോടെ നോര്‍ത്ത് 24 കാതത്തില്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അല്ലാതെ ഡേറ്റിന്റെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഇനി ഒരിക്കലും ഫഹദ് ചിത്രത്തില്‍ അഭിനയിക്കില്ലെന്നും ആന്‍ഡ്രിയ വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment