മറ്റുചില സംസ്ഥാനങ്ങളില്‍ നിയമ വിരുദ്ധമായി 24 മണിക്കൂര്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നുണ്ട്. എന്നാല്‍, നിയമം ഭേദഗതി ചെയ്യാതെയും ഫൊറന്‍സിക് വിഗ്ദധരുടെ അംഗബലം കൂട്ടുന്നതുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെയും കേരളത്തില്‍ ഇതുനടപ്പാക്കരുതെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തര്‍ക്കങ്ങള്‍ ഉയരാന്‍ സാധ്യതയില്ലാത്ത കേസുകളില്‍ വൈകീട്ട് ഏഴുവരെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതില്‍ എതിരല്ല. എന്നാല്‍, 1960ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. രാത്രി മൃതദേഹം സംസ്കരിക്കുന്ന രീതി ആര്‍ക്കുമില്ലെന്ന് സംഘടനയുടെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടം അടിയന്തര കാര്യമായി കാണരുത്. നിലവിലുള്ള നിയമമനുസരിച്ച് പകല്‍ വെളിച്ചത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം പാടില്ല. ന്യായങ്ങള്‍ നിരത്തി സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി നല്‍കുന്നത് നല്ല പ്രവണതയല്ല.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി സഹചെയര്‍മാന്‍ ഡോ. പി.ബി. ഗുജ്റാള്‍, സെക്രട്ടറി ഡോ. ടി.എസ്. ഹിതേഷ്ശങ്കര്‍, ഡോ. കെ.ബി. രാഖിന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment