പ്ളസ് ടുവരെ ദോഹയിലെ എം.ഇ.എസ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന ഡോ. അനുജ് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ബ്രിട്ടീഷ് സിവില്‍ സര്‍വീസിന് തയാറെടുത്തത്. 2004ല്‍ ഇംഗ്ളണ്ടിലെ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദവും 2009ല്‍ നോട്ടിങ്ഹാം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി.
അനൂജിന്റെബിരുദ പഠനം കേരളത്തിലായിരുന്നു. 1998-2001 കാലത്ത് കേരള സര്‍വകലാശലയില്‍ നിന്നാണ് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയത്. ഇതേ സമയത്ത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറങ്ങില്‍ ഡിപ്ളോമയും കരസ്ഥമാക്കി. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ മുന്‍ അധ്യാപിക സാറാമ്മ മാത്യുവാണ് മാതാവ്.
ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ മുന്‍ അധ്യാപിക സാറാമ്മ മാത്യുവാണ് മാതാവ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment