കാസര്‍കോട്: കശുമാവ് വെട്ടിമാറ്റി റബ്ബര്‍ തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പ്രവൃത്തിക്കെതിരെ നാട്ടുകാര്‍ രംഗത്ത്.
കശുമാവുകള്‍ക്ക് പകരം റബ്ബര്‍ തൈ നട്ടുപിടിപ്പിക്കുമ്പോള്‍ കടുത്ത ജലക്ഷാമമുണ്ടാകുമെന്ന് ചന്ദ്രിക വാര്‍ത്ത നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രശ്‌നം ചൂണ്ടാക്കാണിച്ച് മുളിയാര്‍ പ്ലാന്റേഷന്‍ പരിധിയിലെ ആലൂര്‍, പന്നടുക്കം, ബാവിക്കര, മളിക്കാല്‍, മുണ്ടക്കൈ, നിടുവോട്ട് പ്രദേശത്തിലുള്ളവര്‍ മുഖ്യമന്ത്രി, വനം മന്ത്രി, ജലസേചന വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഈ പ്രദേശങ്ങളില്‍ റബ്ബര്‍തൈകള്‍ വെച്ചുപിടിപ്പിച്ചാല്‍ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകുമെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പ്രദേശവാസികളോട് മോശമായാണ് പെരുമാറുന്നത്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇവിടങ്ങളില്‍ റോഡുകളുണ്ടാക്കാനോ, നടന്നുപോകാനുള്ള വഴി നല്‍കാനോ വൈദ്യുതി ലൈന്‍ വലിക്കുവാനോ അനുവദിക്കുന്നില്ല. റബ്ബര്‍ തോട്ടം വരുന്നതോടെ വേലി കെട്ടി കൂടുതല്‍ ദ്രോഹമുണ്ടാക്കാനാണ് പദ്ധതിയെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
നാടിന്റെ കുടിവെള്ളം മുട്ടിക്കാനുള്ള ശ്രമം തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമെന്ന് മുന്‍ വാര്‍ഡ് മെമ്പറും പൊതുപ്രവര്‍ത്തകനുമായ ബി.കെ.ഹംസ ആലൂര്‍ പറഞ്ഞു.
നാടിന്റെ കുടിവെള്ളം മുട്ടിക്കാനുള്ള ശ്രമം തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമെന്ന് മുന്‍ വാര്‍ഡ് മെമ്പറും പൊതുപ്രവര്‍ത്തകനുമായ ബി.കെ.ഹംസ ആലൂര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment