Latest News

ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ച ജൂണ്‍ 20, 21 തിയയതികളില്‍


പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപകന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഏഴാമത് ആണ്ട് നേര്‍ച്ച് ജൂണ്‍ 20, 21 തിയ്യതികളില്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടത്താന്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

20ന് രാവിലെ തുടങ്ങുന്ന പരിപാടിയില്‍ പതാക ഉയര്‍ത്തല്‍, സമൂഹ സിയാറത്ത്, ഖത്തംദുആ, ഉത്‌ബോധനം, ദിഖ്‌റ് ഹല്‍ഖ, അന്നദാനം തുടങ്ങിയവ നടക്കും.
ആണ്ടിന് മുന്നോടിയായി വിവിധ മഹല്ലുകളില്‍ അനുസ്മരണ സദസ്സ് നടക്കും. സ്വാഗത സംഘം പ്രഥമയോഗവും ഓഫീസ് ഉദ്ഘാടനവും മെയ് 5ന് (ഞായറാഴ്ച)വൈകിട്ട് 4ന് മുഹിമ്മാത്ത് നഗറില്‍.
കണ്‍വെന്‍ഷന്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.

ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.വൈ,എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്.എസ്.എഫ് ജില്ലാ പ്രിസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ഹാജി അമീറലി ചൂരി, അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ മങ്കയം, നാസര്‍ ബന്താട്, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, വാഹിദ് സഖാഫി, ഉമര്‍ സഖാഫി കര്‍ണൂര്‍, സി എം അബ്ദുറഹ്മാന്‍ മുസ്് ലിയാര്‍ ചള്ളങ്കയം, ഇബ്്‌റാഹിം സഖാഫി കര്‍ണൂര്‍, റഫീഖ് സഖാഫി ചേടിക്കുണ്ട്, റഹീം സഖാഫി ചിപ്പാര്‍, ജഅ്ഫര്‍ സി എന്‍, ഫാറൂഖ് കുബനൂര്‍, കരീം ദര്‍ബാര്‍കട്ട, മുഹമ്മദ് ഹാജി അലങ്കാര്‍, എം അന്തുഞ്ഞി മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഈയിടെ അന്തരിച്ച സി.എ അബ്ദുല്ല ചൂരിയുടെ പേരില്‍ അനുസ്മരണവും തഹ്‌ലീലും നടത്തി. വിഷന്‍ 20 ഭാഗമായി രണ്ട് കുടുംബങ്ങള്‍ക്കു കൂടി തയ്യല്‍ മഷീന്‍ വിതരണം ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.