വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും മകനായി ജനിച്ച തിരുവനന്തപുരത്തുകാരന്‍ തോളല്‍പ്പം ചെരിച്ച് ഒരിക്കല്‍ പോലും വിസ്‌മരിക്കാനാകാത്ത സാന്നിദ്ധ്യമായി മലയാളികളുടെ മനസ്സിന്റെ വാതില്‍ തുറന്ന് കടന്നുവന്നത് 30 വര്‍ഷം മുമ്പായിരുന്നു. അറപ്പും ഭയവും ഉളവാക്കുന്ന വില്ലനായിട്ടായിരുന്നു കടന്നു വരവ്. പിന്നീടെപ്പോഴോ കുസൃതി നിറഞ്ഞ പാവത്താനായ കാമുകനും സ്‌നേഹസമ്പന്നനായ സഹോദരനും മകനുമൊക്കെയായി നമ്മുടെ സ്‌നേഹം മുഴുവനും കവര്‍ന്നെടുത്തു. കള്ളനും പോലീസും പട്ടാളക്കാരനും കോണ്‍ട്രാക്‌ടറും ഡോക്‌ടറും തുടങ്ങി വിഭിന്ന വേഷങ്ങളില്‍ സ്‌ക്രീനില്‍ മിന്നി മറഞ്ഞപ്പോള്‍ മലയാളി മനസ്സില്‍ ഒരു കസേര നല്‍കി സൂപ്പര്‍താരമായി കുടിയിരുത്തി.
ലാലിനൊപ്പം അനേകം തവണ നാം സന്തോഷിക്കുകയും വ്യസനിക്കുകയും അഹങ്കാരിക്കുകയുമെല്ലാം ചെയ്‌തു. ചിലപ്പോഴൊക്കെ അദ്ദേഹം നമുക്കായി അധികാരികളോട് സംവദിച്ചു. നമുക്കുവേണ്ടി അക്രമികളെ തുരത്തി. ബന്ധങ്ങള്‍ സംരക്ഷിക്കാന്‍ വിധിയുടെ കളിക്കളത്തില്‍ ലാല്‍ കൊലപാതകിയായപ്പോള്‍ ആ ദുര്‍വിധിയില്‍ നാം കരയുകയും നിസ്സംഗതയോടെ വേദനിക്കുകയും ചെയ്‌തു. പിന്നീട് ദുഷ്‌ടന്‍മാരെ നിഗ്രഹിക്കാന്‍ ആണത്തം പുറത്തെടുത്തപ്പോള്‍ നാം കയ്യടിച്ചു. ദുഷ്‌ടനും നല്ലവനും സാധുവും ഭീകരനുമൊക്കെയായി നവരസങ്ങളിലൂടെ നമ്മുടെ മനസ്സില്‍ അദ്ദേഹം നിരന്തരം ഊയലാടിയപ്പോള്‍ നീണ്ട മൂന്ന് പതിറ്റാണ്ടാണ് നാം സ്വയം മറന്ന് ലാലിനെ സ്‌നേഹിച്ചത്.
മലയാളത്തിന്റെയും മലയാളിയുടേയും ഇഷ്‌ടം ഒരിക്കല്‍ പോലും വേര്‍പെടുത്താന്‍ അദ്ദേഹവും തയ്യാറായില്ല. മറക്കാന്‍ കഴിയാത്ത ബന്ധമാക്കി മാറ്റാന്‍ താരം നിരന്തരം കഴിവ് തേച്ചു മിനുക്കിയപ്പോള്‍ പല തവണ പുരസ്‌ക്കാരങ്ങള്‍ തേടി വന്നു. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിന് ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്‌റ്റനന്റ് കേണല്‍ പദവി നല്‍കുകയും ചെയ്‌തു.
മോഹന്‍ലാലുമായി ബന്ധപ്പെട്ട മിക്കവാറും കാര്യങ്ങളും മലയാളികള്‍ക്ക് സുപരിചിതമാണ്. ചലച്ചിത്ര അഭിനേതാവ് , നിര്‍മ്മാതാവ്, ചലച്ചിത്ര വിതരണം, വ്യവസായി, അംബാസഡര്‍ , മാന്ത്രികന്‍ , പിന്നണി ഗായകന്‍ എന്നീ നിലകളിലെല്ലാം മോഹന്‍ലാല്‍ പിന്നെയും നമ്മെ പ്രീതിപ്പെടുത്താനെത്തി. മോഹന്‍ലാലിന് പ്രണവ്, വിസ്‌മയ എന്നിങ്ങനെ രണ്ടുമക്കള്‍. സുചിത്രയാണ് ഭാര്യ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളില്‍ ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സിദ്ദിഖ് സംവിധാനം ചെയ്‌ത ലേഡീസ് ആന്റ് ജന്റില്‍മേനായിരുന്നു. ഈ വര്‍ഷവും അനേകം പ്ര?ജക്‌ടുകളില്‍ സജീവമായ അദ്ദേഹത്തിന് ഇനിയും ഇനിയും ലോക സിനിമാപ്രേമികളെ സന്തോഷിപ്പിക്കാന്‍ കഴിയട്ടെ...
പിറന്നാള്‍ ആശംസകള്‍
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment