Latest News

ജോലിക്കിടെ എസ്‌ഐ ഹൃദയാഘാതം മൂലം മരിച്ചു

തലശേരി: എഎസ്പി ഓഫീസിലെ ഗ്രേഡ് എസ്‌ഐ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. കാവുംഭാഗം ചന്ദ്രോത്ത് വീട്ടില്‍ പരേതരായ കുഞ്ഞിരാമന്‍-അംബുജാക്ഷി ദമ്പതികളുടെ മകന്‍ രാമകൃഷ്ണന്‍ (49) ആണു മരിച്ചത്. 

ബുധനാഴ്ച വൈകുന്നേരം ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട രാമകൃഷ്ണനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനിടെ മരിക്കുകയായിരുന്നു. മൃതദേഹം തലശേരി ട്രാഫിക് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലേക്കു കൊണ്ടു പോയി. വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: ലത. മക്കള്‍: അജയ്കൃഷ്ണ, അഖില്‍.

നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍, ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, എഎസ്പി ധീരജ്കുമാര്‍ ഗുപ്ത, സബ് കളക്ടര്‍ ടി.വി. അനുപമ, കൗണ്‍സിലര്‍മാരായ അഡ്വ. എം.വി മുഹമ്മദ് സലിം, എന്‍. ഹരിദാസ്, ടി.കെ. പ്രേമന്‍, ഇ.കെ. ഗോപീനാഥ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി.എ. നാരായണന്‍, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷന്‍, എം.സി. പവിത്രന്‍, എം.പി. സുമേഷ്, ഇ.ജി. ശാന്ത തുടങ്ങി നിരവധിപ്പേര്‍ ട്രാഫിക്ക് സ്റ്റേഷനിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.