Latest News

മദ്രസ വിദ്യാര്‍ഥി കക്കൂസ് ടാങ്കില്‍ വീണു മരിച്ചു

തളിപ്പറമ്പ്: കക്കൂസ് ടാങ്കിനായി നിര്‍മിച്ച വെള്ളം നിറഞ്ഞ കുഴിയില്‍വീണു ആറുവയസുകാരനായ മദ്രസ വിദ്യാര്‍ഥി മരിച്ചു. 

ഏഴാംമൈലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുസ്തഫ-അഞ്ജു ദമ്പതികളുടെ ഏക മകന്‍ മുനീറാണു ദാരുണമായി മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. 

ഏഴാംമൈല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലെ വിദ്യാര്‍ഥിയായ മുനീര്‍ മദ്രസയില്‍ ഇടവേളയ്ക്കു കുട്ടികളെ പുറത്തുവിട്ട സമയത്തു തൊട്ടടുത്ത പറമ്പില്‍ കൂട്ടുകാരോടൊത്തു കളിക്കുന്നതിനിടെ പണി നടന്നു കൊണ്ടിരിക്കുന്ന കക്കൂസ് ടാങ്കില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. 

നിറയെ വെള്ളമുണ്ടായിരുന്ന കുഴിയില്‍ മുങ്ങിതാഴ്ന്ന മുനീറിനെ കൂട്ടുകാരുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ പുറത്തെടുത്ത് തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പിതാവ് മുസ്തഫ ദുബായിയിലാണ്. സഹോദരങ്ങള്‍: മുംതാസ്, ആമിന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.