Latest News

എസ്‌കെയുടെ കഥകള്‍ക്കു ചിത്രഭാഷ്യമൊരുക്കി ദിനേശന്‍ പൂച്ചക്കാടിന്റെ ചിത്രപ്രദര്‍ശനം

കാഞ്ഞങ്ങാട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എസ്.കെ.പൊറ്റക്കാടിന്റെ കഥകള്‍ക്കു കാന്‍വാസിലേക്കു ജീവന്‍ പകര്‍ന്ന യുവചിത്രകാരന്‍ ദിനേശന്‍ പൂച്ചക്കാടിന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി.

പൊറ്റക്കാടിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു പുകസ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസിലാണു എസ്‌കെ കഥകള്‍ വരകളിലൂടെ അരങ്ങേറിയത്. പ്രേമലേഖനം, ഇന്‍സ്‌പെക്ഷന്‍, അവളുടെ ഡയറി, സന്യാസിനി, പ്രേതം തുടങ്ങിയ കഥകള്‍ക്കാണു ചിത്രഭാഷ്യമൊരുക്കിയത്. എസ്‌കെയുടെ മുഴുവന്‍ കഥകള്‍ക്കും ചിത്രരൂപമൊരുക്കി സംസ്ഥാനത്തെമ്പാടും പ്രദര്‍ശനമൊരുക്കുമെന്നു ദിനേശന്‍ പറഞ്ഞു. ഇതോടനുബന്ധിച്ചു നടന്ന സെമിനാര്‍ ഡോ.എ.കെ.നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പൊന്ന്യം ചന്ദ്രന്‍, വാസു ചേറോട്, ഡോ.സി.ബാലന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.പ്രദീപ് ലാല്‍ സ്വാഗതവും

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.