Latest News

എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് ശിവദാസന്‍ വിവാഹിതനായി

കൂത്തുപറമ്പ്: എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റും കാക്കയങ്ങാട് വിളക്കോട് പാറക്കണ്ടത്തില്‍ പരേതനായ കെ.നാരായണന്റെയും വെള്ളുവ മാധവിയുടെയും മകന്‍ ഡോ. വി.ശിവദാസനും കര്‍ഷകസംഘം ജില്ലാസെക്രട്ടറി കൂത്തുപറമ്പിലെ പനോളി വത്സന്റെയും പുഷ്പയുടെയും മകള്‍ സഹന പനോളിയും വിവാഹിതരായി.

പാറാല്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുന്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ.ശ്രീമതി, എ.കെ.ബാലന്‍, എം.വിജയകുമാര്‍, എളമരം കരീം, എസ്.ശര്‍മ, എം.എല്‍.എ.മാരായ ഇ.പി.ജയരാജന്‍, സുരേഷ് കുറുപ്പ്, കെ.കെ.നാരായണന്‍, സണ്ണി ജോസഫ്, പി.ശ്രീരാമകൃഷ്ണന്‍. ടി.വി.രാജേഷ്, കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി സുനീത് ചോപ്ര, എസ്.എഫ്.ഐ. അഖിലേന്ത്യ സെക്രട്ടറി ഋതുപ്രഭ ബാനര്‍ജി, പി.കെ.ബിജു എം.പി. തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ ഒട്ടേറെപ്പേര്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.