Latest News

മട്ടന്നൂരില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് യുവാക്കള്‍ ആയുധവുമായി പിടിയില്‍

മട്ടന്നൂര്‍ : കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. ഉരുവച്ചാലില്‍ രണ്ടുവര്‍ഷം മുമ്പ് സി.പി.എം. പ്രവര്‍ത്തകനായ കെ.സജീവന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഏഴാം പ്രതിയായ സി.താജുദ്ദീന്‍ (24), ശിവപുരം മരുതംചേരിയിലെ താഴെപുരയില്‍ ഞാലില്‍ അസ്‌കര്‍ (26), രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ശിവപുരം ആമിന മന്‍സിലില്‍ ജാസിം യൂസഫ് (19) എന്നിവരാണ് അറസ്റ്റിലായത്.

ഉരുവച്ചാലില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. മൂന്നുപേരുമായെത്തിയ ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി. പിന്നീട് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ടോര്‍ച്ച് ഘടിപ്പിച്ച മൂര്‍ച്ചയേറിയ കത്തി അരയില്‍ തിരുകിവെച്ചത് പോലീസ് കണ്ടത്. താജുദ്ദീന്റെ അരയില്‍നിന്നാണ് കത്തി കണ്ടെടുത്തത്. മൂവരെയും മട്ടന്നൂര്‍ കോടതി റിമാന്‍ഡ്‌ചെയ്തു.

മട്ടന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.വി.പ്രമോദ്, എസ്.ഐ. കെ.രമേശന്‍, പോലിസുകാരായ മനോജ്കുമാര്‍, അഭിലാഷ്, മനോജ്, രാജീവന്‍, കെ.എ.പി. അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് രാവിലെ പരിശോധന നടത്തിയത്.ഇരിട്ടി ഡിവൈ.എസ്.പി.യുടെ ചുമതലയുള്ള തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.സുദര്‍ശന്‍, പേരാവൂര്‍ സി.ഐ. കെ.എസ്.ഷാജി എന്നിവര്‍ സ്ഥലത്തെത്തി. പത്രക്കെട്ടെടുക്കാനാണ് അതിരാവിലെ പോകുന്നതെന്നാണ് പോലിസിനോട് ആദ്യം പറഞ്ഞതെങ്കിലും മറ്റു രാഷട്രീയ പാര്‍ട്ടിക്കാരുടെ ബാനറുകള്‍ നശിപ്പിക്കലാണ് ഉദ്ദേശ്യമെന്ന് പിന്നിട് പ്രതികള്‍ സമ്മതിച്ചതായി ഇരുവരും പറഞ്ഞു.

അത്യാധുനിക മാതൃകയില്‍ നിര്‍മിച്ച മാരകായുധമാണ് പിടിച്ചതെന്ന് പേരാവൂര്‍ സി.ഐ. കെ.എസ്.ഷാജി പറഞ്ഞു. പിടിയിലായ പ്രതികളുടെ വീട്ടിലും പരിസരങ്ങളിലും പേരാവൂര്‍ സി.ഐ. കെ.എസ്.ഷാജി, മട്ടന്നൂര്‍ എസ്.ഐ. കെ.വി.പ്രമോദ്, മാലൂര്‍ എസ്.ഐ. പി.എ.ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മണിക്കുറുകളോളം തിരച്ചില്‍ നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.