മഞ്ചേരി തുറക്കല്‍ പരേതനായ പന്തപ്പാടന്‍ മുഹമ്മദ് മുസ്ലിയാരുടെ മകന് അബ്ദുള്‍ അസീസ് (57) ആണ് അല്‍ ദവാദ്മി ജനറല്‍ ആസ്പത്രിയില്‍ വ്യാഴാഴ്ച മരിച്ചത്.
അസീസ് ഏപ്രില്‍ 18നാണ് രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായത്. 25 വര്‍ഷമായി സൗദിയില്‍ ജോലിചെയ്ത് വരികയാണ്.
അസീസിന്റെ സ്പോണ്‍സറുടെ കീഴില്‍ അസീസ് ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ ജോലിചെയ്യുന്നുണ്ട്. നിശ്ചിത എണ്ണം സൗദി പൗരന്മാര് ജോലിക്കില്ലാത്തത് സ്പോണ്സര്ക്ക് വിനയായി.
അസീസിന്റെ സ്പോണ്‍സറുടെ കീഴില്‍ അസീസ് ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ ജോലിചെയ്യുന്നുണ്ട്. നിശ്ചിത എണ്ണം സൗദി പൗരന്മാര് ജോലിക്കില്ലാത്തത് സ്പോണ്സര്ക്ക് വിനയായി.
അസീസ് ഉള്‍പ്പടെയുള്ളവര്‍ക്ക് ചുവപ്പുകാര്‍ഡ് കിട്ടി. കൂടെയുള്ള രണ്ട് ഉത്തരേന്ത്യക്കാര്‍ സ്പോണ്സര്ക്കെതിരെ സൗദി തൊഴില്‍മന്ത്രാലയത്തില്‍ പരാതി നല്കി.
അഞ്ചുമാസമായി അസീസ് ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ശമ്പളവും മുടങ്ങിയിരുന്നു. ഇതിനിടയിലാണ് നിതാഖാത് വീണ്ടും കര്‍ശനമാക്കിയത്.
അഞ്ചുമാസമായി അസീസ് ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ശമ്പളവും മുടങ്ങിയിരുന്നു. ഇതിനിടയിലാണ് നിതാഖാത് വീണ്ടും കര്‍ശനമാക്കിയത്.
പ്രാരാബ്ധങ്ങളും കടക്കെണിയും കാരണം മനഃപ്രയാസത്തോടെയാണ് അസീസ് സൗദിയില്‍ തുടര്‍ന്നത്. ചുവപ്പുകാര്‍ഡ് കാരണം നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞില്ല. ഇതിനിടയിലാണ് രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് ആസ്പത്രിയിലായത്.
രണ്ടുദിവസത്തിനകം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അസീസ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. അസീസിനെ സ്പോണ്സര് ആസ്പത്രിയില്ചെന്ന് കാണുകയോ, ആസ്പത്രി ബില്ലുകള്‍ അടയ്ക്കുകയോ ചെയ്തിട്ടില്ല.
രണ്ടുദിവസത്തിനകം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന അസീസ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. അസീസിനെ സ്പോണ്സര് ആസ്പത്രിയില്ചെന്ന് കാണുകയോ, ആസ്പത്രി ബില്ലുകള്‍ അടയ്ക്കുകയോ ചെയ്തിട്ടില്ല.
മൃതദേഹം നാട്ടിലെത്തിക്കാനും പ്രധാന തടസ്സം രേഖകളില്ലാത്തതുതന്നെയാണ്. ബന്ധുക്കള്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ മുഖേന കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഭാര്യ: സഫിയ എ.പി. മക്കള്‍: ഷക്കീല, സമീറ, ജാഫര്‍, ലുബാബത്ത് ഷിഫാന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment