Latest News

നാറാത്ത് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂര്‍: തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് ബി.ജെ.പി. മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ചൊവ്വാഴ്ചമുതല്‍ 13 വരെ നാറാത്ത് മേഖലയില്‍ ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടിലധികം ആളുകള്‍ സംഘംചേരുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും ആയുധം കൊണ്ടുനടക്കുന്നതും നിരോധിച്ചിട്ടുണ്ട്. സംഘര്‍ഷസാധ്യക കണക്കിലെടുത്ത് പോലീസ് ആക്ട് 79-ാം വകുപ്പ് പ്രകാരമാണ് നടപടി.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധപരിശീലനം നടത്തിയ കേന്ദ്രത്തിലേക്കാണ് ബി.ജെ.പി. ചൊവ്വാഴ്ച മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് നിരോധിച്ച് ജില്ലാ പോലീസ് മേധാവി ബി.ജെ.പി. ജില്ലാ പ്രസിഡന്റിന് നോട്ടീസ് നല്കിയിട്ടുണ്ട്. ഇത് അവഗണിച്ച് മാര്‍ച്ചുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പി.യുടെ തീരുമാനം. മാര്‍ച്ച് നടത്തിയാല്‍ തടയുമെന്ന് പോപ്പുലര്‍ ഫ്രണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും ഒന്നിച്ചാലുണ്ടാകുന്ന സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇരുചക്രവാഹനങ്ങളില്‍ ഒന്നിലധികം ആളുകള്‍ സഞ്ചരിക്കുന്നത് വിലക്കിയിട്ടുണ്ട്. ഉത്സവങ്ങള്‍, മതപരവും സാമൂഹികവുമായ ചടങ്ങുകള്‍ എന്നിവ നടക്കുന്ന സ്ഥലത്തുമാത്രം ആളുകള്‍ കൂട്ടംകൂടുന്നതിന് ഇളവുനല്കി. ആസ്​പത്രി, പാല്‍, പത്രം എന്നിവയ്ക്കും നിരോധനം ബാധകമല്ല. സ്ഥലത്ത് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടിന്റെ നിരീക്ഷണമുണ്ടായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.