കാട്ടാക്കട അമ്പലത്തിന്‍കാല ലെനിന്‍ ജങ്ഷനില്‍ മണ്ണടി വീട്ടില്‍ അശോകന്‍ എന്ന ശ്രീകുമാര്‍ (42) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ആലംകോട് ജങ്ഷനിലാണ് സംഭവം. നാലു ബൈക്കുകളിലായി എത്തിയ സംഘം അവിടെ റോഡരികില്‍ നില്‍ക്കുകയായിരുന്ന ശ്രീകുമാറിനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തലയ്ക്കും കഴുത്തിനും കാലുകള്‍ക്കും വെട്ടേറ്റ ശ്രീകുമാറിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 7.30 ഓടെ മരിച്ചു. മരപ്പണിക്കാരനാണ് ശ്രീകുമാര്‍.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മരിച്ച ശ്രീകുമാറിന്റെ പാപ്പനംകോട് സ്വദേശിയായ ഒരു സുഹൃത്തിന് ബി.ജെ.പി. പ്രവര്‍ത്തകനായ ശംഭു എന്നയാള്‍ പതിനായിരം രൂപ പലിശയ്ക്ക് കൊടുത്തിരുന്നു. ഇതിന്റെ പേരില്‍ രണ്ടുദിവസം മുമ്പ് അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇത് തടയാന്‍ചെന്ന ശ്രീകുമാറും ശംഭുവും തമ്മിലും അടിയായി. തുടര്‍ന്ന് ശംഭുവും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞദിവസം ശ്രീകുമാറിന്റെ വീട്ടില്‍പോയി ഭീഷണിപ്പെടുത്തിയതായി പരാതിയുള്ളതായി പറയപ്പെടുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍. കവിതയാണ് ഭാര്യ. മക്കള്‍: അശ്വിനി, ആതിര. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആമച്ചല്‍ ഡിവിഷന്‍ പ്രതിനിധി അനസൂയ സഹോദരിയാണ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാട്ടാക്കട പഞ്ചായത്തില്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment