അറവുശാലകളില്‍നിന്നും കല്യാണ വീടുകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ വന്‍തോതില്‍ പുഴയില്‍ തള്ളുന്നതുമൂലം മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും കടുത്ത ആരോഗ്യപരിസ്ഥിതി പ്രശ്‌നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മഞ്ഞപിത്തം, മലമ്പനി അടക്കമുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് നിരവധിപേരാണ് ഇതിനകം ആശുപത്രിയിലായത്. മൊഗ്രാലിലേയും പരിസരപ്രദേശങ്ങളിലേയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം വന്‍തോതില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുമൂലമാണെന്ന് ആരോഗ്യ വകുപ്പധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും യാതൊരു കൂസലുമില്ലാതെയാണ് മാലിന്യങ്ങള്‍ പുഴയിലും റോഡരികിലും തള്ളുന്നത്.
പുഴയും പുഴയോരവും മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ട കുമ്പള പഞ്ചായത്ത് ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ വേണ്ട യാതൊരു നടപടിയും സ്വീകരിക്കുന്നതിന് തയ്യാറായിട്ടില്ല. ഇത്തരം സാഹചര്യത്തിലാണ് മാലിന്യനിക്ഷേപം തടയണമെന്നാവശ്യപ്പെട്ട് ദേശീയവേദി ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകരേയും സന്നദ്ധസംഘടനകളടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് മനുഷ്യച്ചങ്ങല തീര്‍ക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് അബ്‌കോ, കെ കെ അശ്‌റഫ്, ഷക്കീല്‍ അബ്ദുല്ല, എം പി എ ഖാദര്‍, എം എസ് അശ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് അബ്‌കോ, കെ കെ അശ്‌റഫ്, ഷക്കീല്‍ അബ്ദുല്ല, എം പി എ ഖാദര്‍, എം എസ് അശ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment