തിങ്കളാഴ്ച നല്‍കിയ വെള്ളത്തിലെ ഉപ്പിന്റെ അംശം ലിറ്ററില്‍ 930 മില്ലിഗ്രാം എന്ന അപകടകരമായ അളവിലെത്തി.ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് കുടിവെള്ളത്തില്‍ അനുവദനീയമായ ഉപ്പിന്റെ അംശം ലിറ്ററില്‍ 250 മില്ലിഗ്രാം ആണ്. കാസര്‍കോട്ട് ഇപ്പോഴത് നാലിരട്ടിയോളമായിരിക്കുകയാണ്.
വീടിനുമുകളിലെ ടാങ്കുകളില്‍ ശേഖരിക്കുന്ന വെള്ളത്തില്‍ ഉപ്പിന്റെ അംശം ഇതിലും കൂടുതലായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. കടുത്ത ചൂടില്‍ വെള്ളം ആവിയായിപ്പോകുമ്പോള്‍ ഉപ്പ് ടാങ്കില്‍ അവശേഷിക്കുന്നതിനാലാണിത്.
മറ്റു വെള്ളം കിട്ടിയില്ലെങ്കില്‍ മാത്രമേ ഇത് കുടിക്കാന്‍ ഉപയോഗിക്കാവൂ എന്ന് ജല അതോറിറ്റിയുടെ കുടിവെള്ള ഗുണമേന്മാപരിശോധനാ വിഭാഗം പറയുന്നു.വേനല്‍മഴ കുറഞ്ഞതാണ് ബാവിക്കരയില്‍നിന്നുള്ള വെള്ളത്തില്‍ ഉപ്പ് കൂടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം അവസാനസമയത്ത് ഉപ്പിന്റെ അംശം 450 മില്ലിഗ്രാം മാത്രമായിരുന്നു. അരലക്ഷത്തോളം പേരാണ് ഇപ്പോള്‍ ബാവിക്കരയില്‍നിന്നുള്ള ഉപ്പുവെള്ളം കുടിക്കുന്നത്. അമിതമായി ഉപ്പിന്റെ അംശം ഉള്ളില്‍ ചെല്ലുന്നത് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കും രോഗങ്ങള്‍ക്കും ഇടയാക്കും. രക്തസമ്മര്‍ദം, വൃക്കസംബന്ധമായ രോഗം എന്നിവയുള്ളവര്‍ക്കെല്ലാം ഉപ്പിന്റെ അംശം കൂടുന്നത് പ്രശ്‌നങ്ങളുണ്ടാക്കും.
ഉപ്പിന്റെ അംശം 1000 മില്ലിഗ്രാം വരെ ഹാനികരമല്ലെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജല അതോറിറ്റി എന്‍ജിനിയര്‍ വിശദീകരിച്ചിരുന്നു. ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരുവര്‍ഷം വേണ്ടിവരുമെന്ന് ചെറുകിട ജലസേചനവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ ഒരു വര്‍ഷം കൂടി ഉപ്പ് വെളളം കുടിക്കേണ്ടി വരുന്ന കാസര്‍കോട്ടുകാരുടെ അവസ്ഥ ദയനീയം തന്നെ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment