കോഴിക്കോട്: ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍റര്‍ വിഷയത്തില്‍ സി.പി.എം ഗ്രൂപ്പ് രാഷ്ട്രീയം കളിച്ച് കേരളത്തിന്‍െറ സാധ്യതകള്‍ നഷ്ടപ്പെടുത്തുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
4000 ലധികം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന പദ്ധതിയെ സി.പി.എമ്മിന്‍െറ രാഷ്ട്രീയ വടംവലിക്കും ഗ്രൂപ്പ് പോരിനും വേണ്ടി ബലികഴിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സ്മാര്‍ട്ട്സിറ്റി ഉള്‍പ്പെടെ കേരളത്തിന്‍െറ വികസനത്തിനുവേണ്ടി ഏറെ സംഭാവന നല്‍കിയ യൂസുഫലിയെ പോലൊരാളെ സി.പി.എം പരസ്യമായി അപമാനിച്ചത് ശരിയായില്ല.
എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നിയമാനുസൃത ടെണ്ടര്‍ നടപടികളിലൂടെ കൈമാറിയ ഭൂമിയുടെ പേരില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് വിവാദമുണ്ടാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment