എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയസമീപനങ്ങള്‍ക്ക് വിരുദ്ധമായി നിലപാട് സ്വീകരിച്ച ഗംഗാധരന്‍ നായര്‍ ഇക്കാര്യത്തില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ സ്വീകരിക്കേണ്ട മാന്യമായ പരാമര്‍ശമല്ല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഡി.സി.സി. നേതൃ യോഗത്തില്‍ ഇക്കാര്യം ചര്‍ച ചെയ്യുകയും ഗംഗാധരന്‍ നായരുടെ നടപടിയെ പാര്‍ട്ടി ഒറ്റക്കെട്ടായി അപലപിച്ചതായും അദ്ദേഹം അറിയിച്ചു. തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും അടുത്ത സെല്‍ യോഗത്തിലും നിലപാട് ആവര്‍ത്തിക്കുമെന്നും ഗംഗാധരന്‍ നായര്‍ അറിയിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ ചെയ്താല്‍ അതിന്റെ ഫലം ഗംഗാധരന്‍ നായര്‍ അനുഭവിക്കുമെന്ന് സി.കെ. ശ്രീധരന്‍ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.
ഗംഗാധരന്‍ നായരുടെ പരാമര്‍ശത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കുണ്ടായ വിഷമത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിര്‍വാജ്യം ഖേദിക്കുന്നുവെന്നും സി.കെ. ശ്രീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി ഉല്‍പെടെയുള്ളവരുമായി നടത്തിയ ചര്‍ചയുടെ അടിസ്ഥാനത്തില്‍ ബൃഹത്തായ പുനരധിവാസ പദ്ധതി നടപ്പിലാക്കി വരുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ സമീപനം സ്വീകരിക്കുമ്പോഴും പാര്‍ട്ടി നയത്തിന് വിരുദ്ധമായി ഒരു നേതാവിന്റെ ഭാഗത്തു നിന്നുമുണ്ടായ നിര്‍ഭാഗ്യകരമായ പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.കെ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഗംഗാധരന്‍ നായര്‍ക്ക് അബദ്ധം സംഭവിച്ചതായിരിക്കാമെന്നാണ് താന്‍ കരുതുന്നതെന്നും ചോദ്യങ്ങളോട് സി.കെ. പ്രതികരിച്ചു. ഗംഗാധരന്‍ നായര്‍ക്കെതിരെയുള്ള അന്വേഷണവും നടപടി സംബന്ധിച്ചുള്ള കാര്യങ്ങളും പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് കൈക്കൊള്ളേണ്ടത്.
വാര്‍ത്താസമ്മേളനത്തില്‍ തച്ചങ്ങാട് ബാലകൃഷ്ണന്‍, പി കെ ഫൈസല്‍ എന്നിവരും സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment