കാസര്‍കോട് : നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ബി ബി എം വിദ്യാര്‍ത്ഥി മരിച്ച കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് ചീഫ് എസ് സുരേന്ദ്രന്‍ ഉത്തരവിട്ടു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അന്വേഷിച്ച കേസ് ഇനി കാസര്‍കോട് സി ഐ സി കെ സുനില്‍കുമാറാണ് അന്വേഷിക്കുന്നത്. നെക്രാജെ എതിര്‍ത്തോട് സ്വദേശിയും മംഗലാപുരത്തെ ശ്രീനിവാസ കോളേജിലെ ബി ബി എം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ജവാദ് കഴിഞ്ഞ മാസം നാലിനാണ് മരിച്ചത്. ജവാദ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി ചെങ്കള സിറ്റിസണ്‍ നഗറില്‍ റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചുവെന്നാണ് കേസ്.
എന്നാല്‍ അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് സംശയം ഉണ്ടെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇതിനിടയില്‍ മുഹമ്മദ് ജവാദിന്റെ മരണം കൊലപാതകമാണന്ന് പറയുന്ന ഒരു ഊമകത്തും പ്രചരിപ്പിച്ചു. മുഹമ്മദ് ജവാദിന്റെ ജീവനു ഭീഷണി ഉണ്ടായിരുന്നുവെന്നും മന്‍വൈരാഗ്യം മൂലം ചിലര്‍ കാറിനെ പിന്തുടര്‍ന്നിരുന്നതായും കത്തില്‍ പറഞ്ഞിരുന്നു. ജവാദിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിവേദനം നല്‍കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

ചെങ്കളയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment