ഭര്‍ത്താവുമായി ചാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹവുമായി ശോഭന വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് യുവതി ജീവനൊടുക്കുന്നതായി ഭര്‍ത്താവിനെ അറിയിച്ചത്. ഉടന്‍ തന്നെ അദ്ദേഹം ശോഭനയുടെ വീട്ടുകാരെ വിളിച്ചെങ്കിലും അവരെത്തുന്നതിനു മുമ്പ് ശോഭന കൃത്യം നിര്‍വഹിച്ചിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുമ്പു തന്നെ അവര്‍ മരിച്ചു.
ശോഭനയും ഭര്‍ത്താവും നേരത്തെ കോടതി വഴി രഹസ്യമായാണ് വിവാഹം കഴിച്ചതെന്നു പോലീസ് അറിയിച്ചു. ഇരുവരും വെവ്വേറെയാണ് താമസിച്ചിരുന്നത്. പക്ഷേ ഭര്‍തൃവീട്ടുകാര്‍ ശോഭനയോട് 20 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവുമായി ചാറ്റ് ചെയ്യുമ്പോള്‍ കല്യാണം ഒഴിയണമെന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് ശോഭനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്.
സംഭവം സ്ത്രീധനപീഡനമരണമായി കെസെടുത്ത് ജൂഹു പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ശോഭനയുടെ ലാപ് ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment