Latest News

പതിനെട്ടാം പിറന്നാള്‍ സമ്മാനമായി ഒന്നാം റാങ്ക്‌

കാസര്‍കോട്:സംസ്ഥാന മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ രണ്ടാമൂഴത്തില്‍ ഗോകുല്‍ ജി.നായര്‍ നേടിയത് ഒന്നാംറാങ്ക്. എം.ബി.ബി.എസ്., ബി.ഡി.എസ്. എന്നിവയൊഴികെയുള്ള മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയിലാണ് ഗോകുല്‍ വീടിന്റെയും നാടിന്റെയും അഭിമാനതാരമായത്. മെയ് 27നാണ് ഗോകുലിന്റെയും അനുജന്‍ ഗൗതം ജി.നായരുടെയും പിറന്നാള്‍. ഗോകുലിന് പതിനെട്ടാം പിറന്നാള്‍സമ്മാനമായി റാങ്ക് എത്തിയതിന്റെ സന്തോഷവും കുടുംബാംഗങ്ങള്‍ മറച്ചുവെക്കുന്നില്ല.

ചെമ്മനാട് കാട്ടാമ്പള്ളിയിലെ ഗംഗാധരന്‍ നായരുടെയും ഇന്ദു ജി.നായരുടെയും മൂത്തമകനാണ് ഗോകുല്‍. കഴിഞ്ഞവര്‍ഷം പ്രവേശന പരീക്ഷയില്‍ ഗോകുലിന് എന്‍ജിനിയറിങ്ങില്‍ 434 റാങ്കും മെഡിക്കലിന് 2067 റാങ്കും ആയിരുന്നു. സ്വാശ്രയ കോളേജുകളില്‍ മെഡിസിന് ചേരാന്‍ താത്പര്യമില്ലാത്തതിനാല്‍ വീണ്ടും ഒരുവര്‍ഷം കൂടി ശ്രമിക്കാന്‍ തിരുമാനിച്ചു. കോട്ടയം പാല മുത്തോളി ബ്രില്യന്‍റ് കോച്ചിങ് സെന്‍ററില്‍ ഹോസ്റ്റലില്‍നിന്ന് പഠിക്കുകയായിരുന്നു.

1200ല്‍ 1197 മാര്‍ക്ക് നേടിയാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് നടക്കുകയാണ്. അതില്‍ ഉന്നത വിജയം നേടാനുള്ള തയ്യാറെടുപ്പിന് കോട്ടയത്ത് തങ്ങുന്ന ഗോകുലിന് വീട്ടുകാര്‍ക്കൊപ്പം റാങ്ക് ആഘോഷിക്കാന്‍ കഴിയാത്ത സങ്കടമുണ്ട്. റാങ്ക് വിവരമറിഞ്ഞ് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ , ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ സഹദുള്ളയും വൈസ് പ്രസിഡന്‍റ് കല്ലട്ര അബ്ദുള്‍ ഖാദറും അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തി സന്തോഷത്തില്‍ പങ്കുചേര്‍ന്നു.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.