സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജാഥാംഗം എ വേണുഗോപാലന്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ടി നാരായണന്‍ സ്വാഗതവും എം നാരായണന്‍ നന്ദിയും പറഞ്ഞു. ജാഥാംഗങ്ങളായ എ കെ ബാലന്‍, കെ ഗോകുലപാലന്‍, കെ പരമേശ്വരന്‍, കെ രവീന്ദ്രന്‍, യു വി കുമാരന്‍, ശശികുമാര്‍ പേരാമ്പ്ര, അജിത്കുമാര്‍ കാറ്റാടി കുമാരന്‍ എന്നിവര്‍ സന്നിഹിതാരായി. വിവിധ വര്‍ഗബഹുജന സംഘടന പ്രതിനിധികള്‍ ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു. ചെറുവത്തൂര്‍ കൊവ്വല്‍, പിലാത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ പറശിനിക്കടവില്‍ സമാപിച്ചു. തിങ്കളാഴ്ച പകല്‍ പകല്‍ 11ന് തിരുവങ്ങാട്, ഒന്നിന് പെരളശേരി, വൈകിട്ട് അഞ്ചിന് മാനന്തവാടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
മലബാര്‍ ദേവസ്വംബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡുകള്‍, ഏരിയ കമ്മിറ്റികളുടെ പുനഃസംഘടന ഉടന്‍ നടത്തുക, ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പെന്‍ഷനും പ്രൊവിഡന്റ് ഫണ്ടും ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടിപ്പിക്കുന്ന ജാഥ കോഴിക്കോടാണ് സമീപിക്കുക.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment