ഇന്റര്‍ലോക്കിട്ട റോഡില്‍ ചാറ്റല്‍ മഴയിലും മത്സ്യ വണ്ടിയില്‍ നിന്ന് വെള്ളം വീണും വഴുക്കല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പഴയ ചെക്ക് പോസ്റ്റിനടുത്ത പരേതനായ ടി.പി ഉമര്‍ കുഞ്ഞിയുടെ വീട്ടുമുറ്റത്തേക്കാണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കെ.എ 01 എബി. 5820 നമ്പര്‍ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.
ഈ അപകടം ഉണ്ടായതിന് തൊട്ട് പിന്നാലെ ഈ സ്ഥലത്ത് തന്നെ ഒരു സ്വിഫ്റ്റ് കാറും അപകടത്തില്‍പെട്ടു. റോഡില്‍ നിന്ന് തെന്നിയ കാര്‍ റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ലോറി കണ്ണൂരില്‍ ഗ്യാസ് ഇറക്കി തിരിച്ചുവരുന്ന സമയമായതിനാലാണ് സംഭവിക്കുമായിരുന്ന വന്‍ അപകടം ഒഴിവായത്.
ചൊവ്വാഴ്ച ലോറി അപകടമുണ്ടായ സ്ഥലത്തിന് അല്‍പം അകലെ ഈയിടെ ഒരു കാര്‍ നിയന്ത്രണം വിട്ട് 40 അടിയോളം താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊച്ചുമകനും കൂട്ടുകാരുമാണ് കാറിലുണ്ടായിരുന്നത്. അവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment