നീലേശ്വരം കോട്ടപ്പുറം പുതിയങ്ങാടിയിലെ പി മുസ്തഫ(26) യാണ് ജയിലിലായത്. മുസ്തഫയെ ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കോട്ടപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് മുസ്തഫയ്‌ക്കെതിരെ നീലേശ്വരം പോലീസ് നേരത്തെ കേസെടുത്തിരുന്നത്.
കോട്ടപ്പുറം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുന്ന കാലത്താണ് ഇതേ സ്‌കൂളില്‍ പ്ലസ്‌വണ്ണിന് പഠിക്കുകയായിരുന്ന മുസ്തഫയുമായി പ്രണയത്തിലായത്. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി മുസ്തഫ പെ ണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷക്കാലം ഇരുവരും തമ്മിലുള്ള പ്രണയബന്ധം തുടര്‍ന്നു. ഇതിനിടയി ല്‍ മുസ്തഫ പെണ്‍കുട്ടിയേയും കൂട്ടി കണ്ണൂരിലെ വിസ്മയ പാര്‍ക്ക് അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
2013 ഏപ്രിലില്‍ പെണ്‍കുട്ടിയെ മറ്റൊരു യുവാവിന് വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ ആലോചിച്ചു. ഇതോടെ തന്നെ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടി മുസ്തഫയോട് ആവശ്യപ്പെട്ടുവെങ്കിലും വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറിയിരുന്നുവത്രെ. ആറ് മാസം മുമ്പ് ചികിത്സയ്‌ക്കെന്ന് പറഞ്ഞ് മുസ്തഫ പെണ്‍കുട്ടിയോട് മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും 3 പവന്റെ പാദസരവും കൈക്കലാക്കിയിരുന്നു. പെണ്‍കുട്ടി ഇത് തിരിച്ച് ചോദിച്ചപ്പോള്‍ നല്‍കാന്‍ മുസ്തഫ തയ്യാറായില്ല. തന്നെ പൂര്‍ണ്ണമായും മുസ്തഫ കയ്യൊഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ മുസ്തഫയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഒത്തുതീര്‍പ്പിന് തയ്യാറാകുകയും പെണ്‍കുട്ടിയെ ഒരാഴ്ച മുമ്പ് കോട്ടപ്പുറം ജുമാമസ്ജിദില്‍ വെച്ച് മുസ്തഫ നിക്കാഹ് ചെയ്യുകയും ചെയ്തു. കേസിന്റെ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മുസ്തഫ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി. പക്ഷെ കോടതി യുവാവിന് ജാമ്യം നല്‍കിയില്ല. ഇതോടെ മുസ്തഫ റിമാന്റിലായി.
മുസ്തഫ പെണ്‍കുട്ടിയെ വിവാഹം ചെയ്തത് സംബന്ധിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിക്കാനുള്ള നടപടികള്‍ യുവാവിന്റെ ബന്ധുക്കള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment