Latest News

ഐ ജിയല്ല മുത്തച്ഛന്‍ വിചാരിച്ചാലുംCPM പ്രവര്‍ത്തകരെ നാട് കടത്താനാകില്ല: എം വി ജയരാജന്‍

തലശ്ശേരി : സി പി എം പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി നാടുകടത്താന്‍ ഐ ജി അല്ല അയാളുടെ മുത്തച്ഛന്‍ വിചാരിച്ചാലും നടക്കില്ലെന്ന് എം വി ജയരാജന്‍. താലൂക്ക് ഉപരോധ സമരത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. 

ഒരു കാപ്പാ നിയമം പോടാ… പുല്ലേ… ജയരാജന്‍ പരിഹസിച്ചു. ഐ ജി ഒരു കോണ്‍ഗ്രസുകാരനായി അധപതിച്ചുകഴിഞ്ഞു. വിരമിക്കുമ്പോള്‍ എന്തെങ്കിലും സ്ഥാനം കിട്ടാന്‍ വേണ്ടിയാണ് പദവി ദുരുപയോഗപ്പെടുത്തി നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നത്.

നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഐ ജിയുടെ ശ്രമം. അത് നടപ്പില്ല. വെടിവെച്ച് കൊന്നാലും കണ്ണൂര്‍ ജില്ലയില്‍ തന്നെ താമസിക്കും. കണ്ണൂര്‍ ജില്ലയില്‍ ജനിച്ചെങ്കില്‍ മരണവും ഇവിടെ തന്നെയായിരിക്കും. ആര് വിചാരിച്ചാലും നാടുകടത്താന്‍ അനുവദിക്കില്ല. ഇതിനെതിരെ ഏതറ്റം വരെയും പോവും. 

സി പി എം പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി നാടുകടത്തിക്കളയാമെന്ന വ്യാമോഹം ആരും കൊണ്ടുനടക്കേണ്ടെന്നും ഇത് വിലപ്പോവില്ലെന്നും ജയരാജന്‍ പറഞ്ഞു. എ വി ബാലന്‍, കെ കെ പവിത്രന്‍, കെ കെ രാഗേഷ് സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.