Latest News

MC ഖമറുദ്ദീന്റെ വാഹനം പരിശോധിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം

കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ എം.സി. ഖമറുദ്ദീന്‍ സഞ്ചരിച്ചിരുന്ന കേരള സര്‍ക്കാറിന്റെ വാഹനം രണ്ടു തവണ തടഞ്ഞുനിര്‍ത്തി പരിശോധിച്ച നടപടിയില്‍ ടി.എ.ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും എം.എല്‍.എ.മാരുടെയും യോഗം പ്രതിഷേധിച്ചു. 

ജനനേതാക്കളെ പരസ്യമായി ജനമധ്യത്തില്‍വെച്ച് അപമാനിച്ചതിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, ഭാരവാഹികളായ എ.അബ്ദുല്‍ റഹ്മാന്‍, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ് ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, കെ.ഇ.എ.ബക്കര്‍, എ.ജി.സി. ബഷീര്‍, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.