Latest News

ആരോഗ്യമന്ത്രിയുടെ അദാലത്ത് 1ന്

കാസര്‍കോട്: ആരോഗ്യരംഗത്തെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാര നിര്‍ദേശങ്ങള്‍ക്കുമായി മന്ത്രി വി എസ് ശിവകുമാര്‍ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്ക പരിപാടി ഒന്നിന് കാസര്‍കോട് കലക്ടറേറ്റിന് എതിര്‍വശമുള്ള തേജസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അദാലത്തിന്റെ ഭാഗമായാണ് ജില്ലയിലും ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതുമുതല്‍ ഒന്നുവരെയാണ് അദാലത്ത്.
ജില്ലയിലെ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുക, ജീവനക്കാരുടെ കുറവ് നികത്തുക, പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് അദാലത്ത്. ആരോഗ്യരംഗത്ത് പൊതുജനങ്ങളും സ്ഥാപനങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അദാലത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

പൊതുജനങ്ങളുടെ പരാതികള്‍ 28 വരെ ജില്ലയിലെ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളില്‍ നിക്ഷേപിക്കണം.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സാധിക്കയുള്ളൂവെന്നും ഡിഎംഒ പറഞ്ഞു. ഇത് പരിഹരിക്കാന്‍ അദാലത്തിലുടെ സാധിക്കുമെന്നാണ് പ്രതീക്ഷ. പടര്‍ന്നുപിടിക്കുന്ന മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ നിയന്ത്രണ വിധേയമായതായും ഡിഎംഒ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) പി ഗോപിനാഥന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ എം സി വിമല്‍രാജ്, ഇ മോഹനന്‍, ബി മുഹമ്മദ് അഷീല്‍, എ വി സുരേഷ്, എ കെ രേഷ്മ, എം രാമചന്ദ്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.