Latest News

ജില്ലയില്‍ 135 കോടി രൂപയുടെ പുതിയ കുടിവെളള പദ്ധതികള്‍ നടപ്പിലാക്കും

കാസര്‍കോട്: ജില്ലയില്‍ പുതുതായി 135 കോടി രൂപയുടെ വിവിധ കുടിവെളള പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങളിലെ കുടിവെളള പ്രശ്‌നം പരിഹരിക്കാന്‍ ജില്ലയില്‍ നബാര്‍ഡ് ധനസഹായത്തോടെ 55 കുടിവെളള പദ്ധതികള്‍ നടപ്പിലാക്കും. പദ്ധതികള്‍ക്കായി നബാര്‍ഡ് 36.91 കോടി രൂപയുടെ ധനസഹായമാണ് നല്‍കുന്നത്. പദ്ധതികള്‍ നടപ്പിലാവുന്നതോടെ ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് കുടിവെളളം ലഭ്യമാക്കാന്‍ കഴിയും. രണ്ട് വര്‍ഷം കൊണ്ട് ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ചെങ്കള, മുളിയാര്‍,മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ എന്നീ പഞ്ചായത്തുകളില്‍ പുതുതായി കുടിവെളള പദ്ധതികള്‍ നടപ്പിലാക്കാനായി 65.72 കോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതികള്‍ക്കുളള ടെണ്ടര്‍ നടപടികള്‍ എടുത്തു. പനയാല്‍ വില്ലേജില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് 1.10 കോടിയുടെ പദ്ധതി ടെണ്ടര്‍ ചെയ്തു. 

പളളിക്കര, ഉദുമ, ചെമ്മനാട് അജാനൂര്‍ പഞ്ചായത്തുകളില്‍ ബിആര്‍ഡിസിയുടെ കുടിവെളള പദ്ധതി നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കുടിവെളള പദ്ധതിക്കായി 12.12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 25,000 പേര്‍ക്ക് കുടിവെളളം ലഭ്യമാക്കാന്‍ കഴിയുന്ന ഈ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നു.. ബന്തടുക്ക, കരിവേടകം ഗ്രാമങ്ങള്‍ക്കും മുന്നാട്,ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമങ്ങള്‍ക്കും കുടിവെളളം എത്തിക്കാന്‍ രണ്ട് പദ്ധതികളുടെ പ്രവൃത്തികള്‍ നടന്നുവരുന്നു. 15 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നതോടെ 58,000 പേര്‍ക്ക് കുടിവെളളം ലഭ്യമാവും.
ബളാല്‍ പഞ്ചായത്തില്‍ കൊന്നക്കാട് വെളളരിക്കുണ്ട് റോഡില്‍ റോഡ് വീതി കൂട്ടിയതിനാല്‍ പൊട്ടിക്കിടന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍2.97 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഈ പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും.
സുനാമി പുനരധിവാസ പദ്ധതിയനുസരിച്ചു അജാനൂര്‍,പളളിക്കര, ഉദുമ,ചെമ്മനാട് എന്നീ പഞ്ചായത്തുകളില്‍ കുടിവെളള വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു 2.09 കോടി രൂപ ചെലവിലും വെസ്റ്റ് എളേരിയില്‍ 7.81 കോടി രൂപാ ചെലവിലും എണ്‍മകജെയില്‍ 9.16 കോടി രൂപാ ചെലവിലും നടപ്പാക്കിയ പദ്ധതികളില്‍ നിന്നും ജനങ്ങള്‍ക്ക് കുടിവെളളം ലഭ്യമായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.