Latest News

ഉപ്പളയില്‍ തക്കാളി വണ്ടിയിലുള്ളവരെ ആക്രമിച്ച് 62,000 രൂപ കവര്‍ന്നു

ഉപ്പള: മഹാരാഷ്ട്രയില്‍ നിന്നും തക്കാളിയുമായി ഉപ്പളയിലെത്തിയ ലോറിയെ തടഞ്ഞുനിര്‍ത്തി ലോറിയിലുണ്ടായിരുന്ന മൂന്നുപേരെ തലയ്ക്കടിച്ചു വീഴ്ത്തി 62,000 രൂപ കവര്‍ന്നു. ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ഉപ്പള ടൗണിലാണ് സംഭവം. മഞ്ചേശ്വരത്തെ റഷീദ്(31), ലോറി ഡ്രൈവര്‍ ചന്ദ്രന്‍(39), വണ്ടിയിലെ ക്ലീനര്‍ എന്നിവരെയാണ് ആക്രമിച്ചത്. ഉപ്പളയിലെ ഒരു കടയില്‍ തക്കാളി ഇറക്കിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടുപേര്‍ റഷീദിനേയും ചന്ദ്രനേയും വണ്ടിയില്‍ നിന്നും പിടിച്ചിറക്കി തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നു. റഷീദിനേയും ചന്ദ്രനേയും ആക്രമിക്കുന്നതു കണ്ട ക്ലീനര്‍ അക്രമികളെ നേരിടാന്‍ ശ്രമിച്ചെങ്കിലും പിന്നില്‍ ഒളിച്ചിരുന്ന അക്രമി സംഘത്തില്‍ പെട്ട മൂന്നുപേര്‍ ചാടി വീണ് ക്ലീനറെ ആക്രമിക്കുകയായിരുന്നു.

ഷഫീഖ്, മുന്ന, അലി എന്നിവരടങ്ങുന്ന സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയിരുന്നതെന്ന് റഷീദ് പറഞ്ഞു. ഉപ്പളയില്‍ എത്തുന്നതിനു മുമ്പു ലോറി അടുത്തുള്ള ഓട്ടോസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതേ ചൊല്ലി ഓട്ടോസ്റ്റാന്‍ഡില്‍ വെച്ച് ചെറിയരീതിയിലുള്ള തര്‍ക്കം ഉണ്ടായിരുന്നെന്നും തുടര്‍ന്ന് മൂന്നുതവണ തനിക്കുനേരെ അക്രമ ശ്രമം നടന്നതായും റഷീദ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് തക്കാളിയുമായി പോവുകയായിരുന്നു റഷീദ്. പോകുന്ന വഴിക്ക് ചില കച്ചവടക്കാര്‍ക്ക് തക്കാളി വില്‍ക്കുന്നതിന്റെ ഭാഗമായാണ് ഉപ്പളില്‍ വണ്ടി നിന്നത്. അക്രമത്തില്‍ പരിക്കേറ്റ റഷീദിനേയും ചന്ദ്രനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.