കല്ലട്ര മാഹിന്‍ ഹാജിയെ കളത്തിലിറക്കാന്‍ നീക്കം
കാസര്‍കോട്: സമ്മര്‍ദ്ദ തന്ത്രം ശക്തമാക്കി ഉപമുഖ്യമന്ത്രി പദവി അവകാശപ്പെട്ട മുസ്ലിംലീഗിന്റെ നോട്ടം കാസര്‍കോട് ലോക്‌സഭാ സീറ്റ്. കോണ്‍ഗ്രസിന്റെ ഒരുവിഭാഗത്തന്റെ താല്‍പര്യപ്രകരമാണ് ലീഗ് ഉപമുഖ്യമന്ത്രി പദവി രമേശിന് നല്‍കുന്നതിനെതിരെ രംഗത്ത് വന്നതെന്ന ആക്ഷേപത്തിനിടയിലും ഇക്കാര്യത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് ലീഗ് നേതൃത്വം ആവിഷ്‌കരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ ചേര്‍ന്ന ലീഗ് നേതൃയോഗം മുന്നണിയിലെ രണ്ടാം കക്ഷിയായ ലീഗിന് അവകാശപ്പെട്ടതാണ് ഉപമുഖ്യമന്ത്രി പദമെന്നും അതു വിട്ടുനല്‍കില്ലെന്നും ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ഉപമുഖ്യമന്ത്രിപദമുണ്ടായ കാലഘട്ടത്തിലൊക്കെ അത് ലീഗിനാണ് ലഭിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. യോഗതീരുമാനം പുറത്തു വന്നതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയെങ്കിലും ലീഗ് അയഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതും സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണെന്നാണ് സൂചന.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് സീറ്റു നല്‍കിയാല്‍ നിലപാടില്‍ തല്‍ക്കാലം മാറ്റം വരുത്താമെന്ന അഭിപ്രായം ലീഗ് നേതൃത്വത്തില്‍ ശക്തമാണ്. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ മുസ്‌ലിം ലീഗ് കാസര്‍കോട്ടെ ഔദ്യോഗിക വിഭാഗം എതിര്‍ത്തതായാണ് സൂചന.
രണ്ടാമനായി മന്ത്രിസഭയിലേക്ക് വരാനൊരുങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക ലീഗിന്റെ നിലപാട് കനത്ത പ്രഹരമായിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ കാസര്‍കോട് ലോക്‌സഭാ സീറ്റ് വിട്ടുകൊടുത്ത് ലീഗിനെ അനുനയിപ്പിക്കണമെന്ന ആവശ്യം ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്.ഇത്തരമൊരു തീരുമാനം എടുക്കുന്നതിനു മുമ്പ് ഹൈക്കമാന്‍ഡിന്റെ അനുമതിയും ആവശ്യമാണ്. നിലവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കരുണാകരനാണ് കാസര്‍കോട് എം.പി. പല സ്ഥാനാര്‍ത്ഥികളെയും ഇറക്കുമതി ചെയ്ത് കോണ്‍ഗ്രസ്സ് പരീക്ഷണം നടത്തി പരാജയം ഏററുവാങ്ങിയ സീററാണ് കാസര്‍കോട്.
മലപ്പുറം പൊന്നാനി ലോക്‌സഭാ സീറ്റുകളിലാണ് പരമ്പരാഗതമായി ലീഗ് മത്സരിക്കാറുള്ളത്. ഇതിനൊരു മാറ്റം വരണമെന്ന് ലീഗ് നേതൃത്വവും ആഗ്രഹിക്കുന്നുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. കാസര്‍കോട് സീറ്റ് ലീഗിന് വേണമെന്ന ആവശ്യം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദും നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. മൂന്നു ലോക്‌സഭാ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് ലീഗ് നിലപാട്.
അതിനിടെ കാസര്‍കോട് സീററ് മുസ്‌ലിം ലീഗിന് കിട്ടിയാല്‍ ജനസമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് വിജയകൊടി പറത്താനുളള രഹസ്യ നീക്കം മുസ്‌ലിം ലീഗിലെ ഉന്നത നേതാക്കള്‍ നടത്താന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏററവും അവസാനമായി വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയെ കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയാക്കി മത്സരപ്പിക്കാനുളള ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് കൊച്ചിയിലെ ഭൂമി വിവാദവുമായി യൂസഫലിക്കെതിരെ ഒരു വിഭാഗം സി.പി.എം നേതാക്കള്‍ രംഗത്തിറങ്ങിയത്. ഇത് ഏറെ വിവാദമായതോടെ യൂസഫലിയെ കാസര്‍കോട്ട് മത്സരിപ്പിക്കാനുളള നീക്കം ലീഗ് കേന്ദ്രങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
കാസര്‍കോട് സീററ് ലീഗിന് കോണ്‍ഗ്രസ്സ് വിട്ടുകൊടുത്താല്‍ ശക്തമായ ഒരു സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ലീഗിന് പ്രതിസന്ധികള്‍ നേരിടേണ്ടി വരും. സി.ടി. അഹമ്മദലിയെ സ്ഥാനാര്‍ത്ഥിയാക്കാനുളള നീക്കം ഒരു വിഭാഗം നടത്തുന്നുണ്ടെങ്കിലും ജില്ലാ കമ്മിററിക്ക് സി.ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താല്‍പര്യമില്ലെന്നാണ് സൂചന. ഇതാണ് കാസര്‍കോട് സീറ്റു നല്‍കിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കണമെന്ന നിലപാടില്‍ തല്‍ക്കാലം മാറ്റം വരുത്താമെന്ന അഭിപ്രായത്തെ കാസര്‍കോട്ടെ ഔദ്യോഗിക വിഭാഗം എതിര്‍ക്കാന്‍ കാരണമായതെന്നാണ് അറിയുന്നത്.
അതിനിടെ സീററ് കിട്ടിയാല്‍ ജില്ലാ മുസ്‌ലിം ലീഗ് വൈ.പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഉദുമ മണ്ഡലത്തിലെ നേതാക്കള്‍ സംസ്ഥാന നേതൃത്വവുമായി ആശയ വിനിമയം തുടങ്ങിയതായി അറിയുന്നു.
ഇരു വിഭാഗം സുന്നികള്‍ക്കും ശക്തമായ വോട്ട് ബാങ്കുളള കാസര്‍കോട്ട് മാഹിന്‍ ഹാജിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് ഇവര്‍ പറയുന്നത്. കാന്തപുരം വിഭാഗത്തിന്റെ കീഴിലുളള പ്രമുഖ സ്ഥാപനമായ ദേളി ജാമിഅ സഅദിയ്യ മാഹിന്‍ ഹാജിയുടെ പിതാവ് കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജി സ്ഥാപിച്ചതാണ്. സഅദിയ്യയുടെ നിലവിലെ ഭാരവാഹി കൂടിയാണ് മാഹിന്‍ ഹാജി. ഇത് കാന്തപുരം വിഭാഗത്തിന്റെ പൂര്‍ണ്ണ പിന്തുണ മാഹിന്‍ ഹാജിക്ക് ലഭിക്കാന്‍ കാരണമാകും. കൂടാതെ ഇ.കെ. വിഭാഗത്തിന് ആധിപത്യമുളള കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് മാഹിന്‍ ഹാജി.
കാസര്‍കോട്: സമ്മര്‍ദ്ദ തന്ത്രം ശക്തമാക്കി ഉപമുഖ്യമന്ത്രി പദവി അവകാശപ്പെട്ട മുസ്ലിംലീഗിന്റെ നോട്ടം കാസര്‍കോട് ലോക്‌സഭാ സീറ്റ്. കോണ്‍ഗ്രസിന്റെ ഒരുവിഭാഗത്തന്റെ താല്‍പര്യപ്രകരമാണ് ലീഗ് ഉപമുഖ്യമന്ത്രി പദവി രമേശിന് നല്‍കുന്നതിനെതിരെ രംഗത്ത് വന്നതെന്ന ആക്ഷേപത്തിനിടയിലും ഇക്കാര്യത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള തന്ത്രമാണ് ലീഗ് നേതൃത്വം ആവിഷ്‌കരിക്കുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് സീറ്റു നല്‍കിയാല്‍ നിലപാടില്‍ തല്‍ക്കാലം മാറ്റം വരുത്താമെന്ന അഭിപ്രായം ലീഗ് നേതൃത്വത്തില്‍ ശക്തമാണ്. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ മുസ്‌ലിം ലീഗ് കാസര്‍കോട്ടെ ഔദ്യോഗിക വിഭാഗം എതിര്‍ത്തതായാണ് സൂചന.
രണ്ടാമനായി മന്ത്രിസഭയിലേക്ക് വരാനൊരുങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക ലീഗിന്റെ നിലപാട് കനത്ത പ്രഹരമായിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ കാസര്‍കോട് ലോക്‌സഭാ സീറ്റ് വിട്ടുകൊടുത്ത് ലീഗിനെ അനുനയിപ്പിക്കണമെന്ന ആവശ്യം ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്.ഇത്തരമൊരു തീരുമാനം എടുക്കുന്നതിനു മുമ്പ് ഹൈക്കമാന്‍ഡിന്റെ അനുമതിയും ആവശ്യമാണ്. നിലവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കരുണാകരനാണ് കാസര്‍കോട് എം.പി. പല സ്ഥാനാര്‍ത്ഥികളെയും ഇറക്കുമതി ചെയ്ത് കോണ്‍ഗ്രസ്സ് പരീക്ഷണം നടത്തി പരാജയം ഏററുവാങ്ങിയ സീററാണ് കാസര്‍കോട്.
മലപ്പുറം പൊന്നാനി ലോക്‌സഭാ സീറ്റുകളിലാണ് പരമ്പരാഗതമായി ലീഗ് മത്സരിക്കാറുള്ളത്. ഇതിനൊരു മാറ്റം വരണമെന്ന് ലീഗ് നേതൃത്വവും ആഗ്രഹിക്കുന്നുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. കാസര്‍കോട് സീറ്റ് ലീഗിന് വേണമെന്ന ആവശ്യം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദും നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. മൂന്നു ലോക്‌സഭാ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് ലീഗ് നിലപാട്.
അതിനിടെ കാസര്‍കോട് സീററ് മുസ്‌ലിം ലീഗിന് കിട്ടിയാല്‍ ജനസമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച് വിജയകൊടി പറത്താനുളള രഹസ്യ നീക്കം മുസ്‌ലിം ലീഗിലെ ഉന്നത നേതാക്കള്‍ നടത്താന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏററവും അവസാനമായി വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയെ കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയാക്കി മത്സരപ്പിക്കാനുളള ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് നീങ്ങുന്നതിനിടയിലാണ് കൊച്ചിയിലെ ഭൂമി വിവാദവുമായി യൂസഫലിക്കെതിരെ ഒരു വിഭാഗം സി.പി.എം നേതാക്കള്‍ രംഗത്തിറങ്ങിയത്. ഇത് ഏറെ വിവാദമായതോടെ യൂസഫലിയെ കാസര്‍കോട്ട് മത്സരിപ്പിക്കാനുളള നീക്കം ലീഗ് കേന്ദ്രങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
കാസര്‍കോട് സീററ് ലീഗിന് കോണ്‍ഗ്രസ്സ് വിട്ടുകൊടുത്താല്‍ ശക്തമായ ഒരു സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ലീഗിന് പ്രതിസന്ധികള്‍ നേരിടേണ്ടി വരും. സി.ടി. അഹമ്മദലിയെ സ്ഥാനാര്‍ത്ഥിയാക്കാനുളള നീക്കം ഒരു വിഭാഗം നടത്തുന്നുണ്ടെങ്കിലും ജില്ലാ കമ്മിററിക്ക് സി.ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താല്‍പര്യമില്ലെന്നാണ് സൂചന. ഇതാണ് കാസര്‍കോട് സീറ്റു നല്‍കിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കണമെന്ന നിലപാടില്‍ തല്‍ക്കാലം മാറ്റം വരുത്താമെന്ന അഭിപ്രായത്തെ കാസര്‍കോട്ടെ ഔദ്യോഗിക വിഭാഗം എതിര്‍ക്കാന്‍ കാരണമായതെന്നാണ് അറിയുന്നത്.
![]() |
| കല്ലട്ര മാഹിന്‍ ഹാജി |
ഇരു വിഭാഗം സുന്നികള്‍ക്കും ശക്തമായ വോട്ട് ബാങ്കുളള കാസര്‍കോട്ട് മാഹിന്‍ ഹാജിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് ഇവര്‍ പറയുന്നത്. കാന്തപുരം വിഭാഗത്തിന്റെ കീഴിലുളള പ്രമുഖ സ്ഥാപനമായ ദേളി ജാമിഅ സഅദിയ്യ മാഹിന്‍ ഹാജിയുടെ പിതാവ് കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജി സ്ഥാപിച്ചതാണ്. സഅദിയ്യയുടെ നിലവിലെ ഭാരവാഹി കൂടിയാണ് മാഹിന്‍ ഹാജി. ഇത് കാന്തപുരം വിഭാഗത്തിന്റെ പൂര്‍ണ്ണ പിന്തുണ മാഹിന്‍ ഹാജിക്ക് ലഭിക്കാന്‍ കാരണമാകും. കൂടാതെ ഇ.കെ. വിഭാഗത്തിന് ആധിപത്യമുളള കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് മാഹിന്‍ ഹാജി.
ഇങ്ങിനെ സമുദായത്തില്‍ നിന്നുളള എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഏറേയുളള മാഹിന്‍ ഹാജിയെ മത്സരിപ്പിച്ചാല്‍ സി.പിഎമ്മിനെ കുത്തകയായി മാറിയ കാസര്‍കോട് മണ്ഡലം പിടിച്ചടക്കാന്‍ കഴിയുമെന്നാണ് ലീഗ് നേതാക്കള്‍ കണക്കൂ കൂട്ടുന്നത്.
കൂടാതെ മാഹിന്‍ ഹാജിയെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ചാല്‍ കോണ്‍ഗ്രസ്സില്‍ നിന്നും കാസര്‍കോട് സീററ് ലഭിക്കാനും എളുപ്പമാവും. മാഹിന്‍ ഹാജിയുടെ സഹോദരന്‍ ക്യാപ്‌ററന്‍ ശരീഫിന് സോണിയ ഗാന്ധി അടക്കമുളള ദേശീയ നേതാക്കളുമായുളള ബന്ധം തന്നെയാണ് ഇതിന് കാരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kallatra Mahin Haji, IUML

No comments:
Post a Comment