കുവൈത്ത് സിറ്റി : രാജ്യത്തിന് സാമ്പത്തിക വരുമാന നഷ്ടം ഉണ്ടാകുന്നത് മൂലം ഇന്റര്‍നെറ്റ് ടെലിഫോണ്‍ കോള്‍ പിടികൂടുന്നതിന് സംവിധാനം ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആലോചിക്കുന്നു. ഇന്റര്‍നെറ്റ് വഴി ടെലിഫോണ്‍ വിളികള്‍ വര്‍ധിക്കുകയും വാര്‍ത്താവിനിമയ മന്ത്രാലയത്തിന് അതുവഴി വലിയ സാമ്പത്തികനഷ്ടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കംപ്യൂട്ടര്‍, ആന്‍ഡ്രോയിഡ് സംവിധാനമുള്ള മൊബൈല്‍ ഫോണുകള്‍ വഴി രാജ്യാന്തര കോള്‍ വിളിക്കുന്നത് മൂലം വാര്‍ത്താവിനിമയമന്ത്രാലയത്തിനു ലഭിക്കേണ്ടുന്ന തുകയില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.
മന്ത്രാലയം നിശ്ചയിച്ച രാജ്യാന്തര ടെലിഫോണ്‍ നിരക്കിനേക്കാള്‍ വളരെക്കുറഞ്ഞ ചാര്‍ജില്‍ സ്വദേശങ്ങളിലേക്ക് വിളിക്കാനാകുമെന്നതിനാല്‍ ഇന്റര്‍നെറ്റ് വഴി രാജ്യാന്തര കോള്‍ ഉപയോഗിക്കുന്ന വിദേശികള്‍ ഏറെയുണ്ട്.

കുവൈത്തിന്റെ പല ഭാഗങ്ങളിലും അനധികൃത ഇന്റര്‍നെറ്റ് ടെലിഫോണ്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ സെന്ററുകളെ വെല്ലുന്ന സംവിധാനമാണ് പല കേന്ദ്രങ്ങളിലും. കോള്‍സെന്ററുകള്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷം മാത്രം 50ദശലക്ഷം ദിനാര്‍ ഈ ഇനത്തില്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന് നഷ്ടമുണ്ടായി. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റേതല്ലാത്ത വഴികളിലൂടെ രാജ്യാന്തര കോളുകള്‍ നടത്തുന്നത് പിടികൂടുന്നതിനുള്ള ശക്തമായ സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment