Latest News

എച്ച്.ടി.ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു

Malabarflash-kasaragod-Malabarvartha-kasaragodvartha
വെള്ളരിക്കുണ്ട്: എച്ച്.ടി.ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു. ഭീമനടി വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ബളാല്‍ അരീങ്കല്ലിലെ താഴത്തുവീട്ടില്‍ മാധവന്‍ (52) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ ഭീമനടി ഓഫീസില്‍നിന്ന് 200 മീറ്ററോളം അകലെയാണ് സംഭവം. വൈദ്യുതിത്തൂണില്‍ നിന്ന് തെറിച്ച് റോഡിലേക്കാണ് മാധവന്‍ വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.

കൂവപ്പാറ, ചെറുപുഴ സബ്‌സ്റ്റേഷനുകളില്‍നിന്നാണ് ഭീമനടി സെക്ഷന്‍ പരിധിയില്‍ വൈദ്യുതിയെത്തുന്നത്. ശനിയാഴ്ച കൂവപ്പാറ ലൈന്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ സമയത്ത് ചെറുപുഴയില്‍നിന്നാണ് വൈദ്യുതി വന്നിരുന്നത്. പിന്നീട് കൂവപ്പാറ ലൈന്‍ സപ്ലൈ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മാധവന്‍ അപകടത്തില്‍പ്പെട്ടതെന്നു പറയുന്നു. 

ചെറുപുഴയില്‍നിന്നുള്ള ലൈന്‍ ഓഫ് ചെയ്യുന്നതില്‍ അധികൃതര്‍ക്ക് വന്ന വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ലൈന്‍ അറ്റകുറ്റപ്പണിക്കിടയില്‍ ഷോക്കേറ്റ് മൂന്നുപേര്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ജീവാപായം ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മെയ് 13നാണ് വെള്ളരിക്കുണ്ടിലെ റെജി ഷോക്കേറ്റുമരിച്ചത്. 

അരീങ്കല്ലിലെ മാണിയുടെയും പരേതയായ ചിറ്റയുടെയും മകനാണ്.
ഭാര്യ: രാധ. മക്കള്‍: സേതു, ശരത്, വിഷ്ണു. സഹോദരങ്ങള്‍: കൈക്കളന്‍, രാമന്‍, അലാമി, കൃഷ്ണന്‍, രാഘവന്‍, രമണി, നാരായണി, മാധവി, പരേതയായ കാര്‍ത്യായനി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.