Latest News

കടൽ വിമാനത്തിന് ജലസല്യൂട്ടോടെ വരവേല്പ്, ബേക്കലിലേക്കും സര്‍വ്വീസ്‌


നെടുന്പാശേരി: കേരളത്തിലേക്ക് ആദ്യമായെത്തിയ കടൽ വിമാനത്തിന് നെടുമ്പാശേരിയിൽ ഉജ്ജ്വല വരവേല്പ്. ടൂറിസം മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ജലസല്യൂട്ട് നൽകിയാണ് വിമാനത്തെ എതിരേറ്റത്.

ജലവിമാനം സംബന്ധിച്ച് മത്‌സ്യമേഖലയിലുളളവർക്ക് ആശങ്കയുണ്ടെങ്കിൽ അവരെ കു​റ്റപ്പെടുത്താനാവില്ലെന്ന് സ്വീകരണയോഗത്തിൽ മന്ത്രി പറഞ്ഞു. സാധാരണ ബോട്ടിൽ നിന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നം പോലും വിമാനത്തിൽ നിന്നുണ്ടാകില്ല. ഏതാനും സർവീസ് കഴിയുമ്പോൾ തന്നെ ജനങ്ങൾക്ക് ഇത് ബോധ്യമാകും. ജനങ്ങളുടെ ആശങ്ക അക​റ്റാൻ ഇനിയും ചർച്ചകൾക്ക് സർക്കാർ സന്നദ്ധമാണ്. മന്ത്രി പറഞ്ഞു.പ്ലാനിംഗ്‌ബോർഡംഗം കെ.എം. ചന്ദ്രശേഖരൻ, ടൂറിസം സെക്രട്ടറി സുമൻവില്ല, വിമാനത്താവള കമ്പനി ഡയറക്‌ടർ എ.സി.കെ. നായർ, കേണൽ ശശികുമാർ എന്നിവർ സംസാരിച്ചു.

അഷ്ടമുടി, പുന്നമട, കുമരകം, ബേക്കൽ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി വിമാനമിറങ്ങുക. അഞ്ച് ഏജൻസികൾ ജലവിമാന സർവീസിന് മുന്നോട്ട് വന്നിട്ടുണ്ട്. വിജയകരമായാൽ കൂടുതൽ ഏജൻസികൾക്ക് അനുമതി നൽകും.

കടൽവിമാനസർവീസ് രാവിലെ 10 മുതൽ അഞ്ചു വരെയാണെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഒരു വിമാനം മാത്രമാണ് എത്തിയിട്ടുളളത്. പത്തും ഇരുപതും സീ​റ്റുളള കൂടുതൽ വിമാനങ്ങൾ പിന്നാലെ എത്തും. യാത്രാ നിരക്കുൾപ്പെടെ കാര്യങ്ങൾ സർവീസ് നടത്തുന്നവർ തീരുമാനിക്കും. ബെൽജിയം സ്വദേശി മൈക്കൽ ഫാബ്രിയാണ് ജലവിമാനം പറത്തുന്നത്. മൂന്ന് മാസത്തിനുളളിൽ ഇന്ത്യക്കാരായ ഏതാനും പൈല​റ്റുമാർക്കു കൂടി പരിശീലനം നൽകും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.