പെരുമ്പാവൂര്‍: വ്യാപകമായ പ്രതിഷേധവുമായി മുന്നേറുന്ന സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന 'മലയാളി ഹൗസ്' എന്ന റിയാലിറ്റി ഷോയുടെ പേരില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.
പെരുമ്പാവൂരിലെ അഭിഭാഷകരായ വടക്കേവാഴക്കുളം പ്ലാവട വീട്ടില്‍ സി. ഗിരീഷ്‌കുമാര്‍ (43), ചേരാനെല്ലൂര്‍ മണവാളന്‍ വീട്ടില്‍ ടി.സി പോളച്ചന്‍ (47), മുടക്കുഴ ആലിയാട്ടുകുടി കെ. മാത്യൂസണ്‍ (45) എന്നിവര്‍ ചേര്‍ന്നാണ് അന്യായം നല്‍കിയിരിക്കുന്നത്. ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒന്നാം പ്രതിയും റിയാലിറ്റി ഷോയുടെ നിര്‍മ്മാതാവ് രണ്ടാം പ്രതിയുമായാണ് അന്യായം കൊടുത്തിരിക്കുന്നത്.
പ്രേക്ഷകരുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലാണ് റിയാലിറ്റി ഷോയുടെ പേര് നല്‍കിയിട്ടുള്ളത്. മലയാളികളുടെ വീടുകളില്‍ നടക്കുന്ന സംഭവങ്ങളെന്ന രീതിയില്‍ ചിത്രീകരിച്ച് സംപ്രേഷണം ചെയ്യുന്ന രംഗങ്ങള്‍ അശ്ലീലം നിറഞ്ഞതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഭാരതീയ പൈതൃകത്തെയും കേരളീയ സംസ്‌കാരത്തേയും അവഹേളിക്കുന്ന ഇത്തരം ചാനല്‍ പരിപാടികള്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണുവാന്‍ ഇടവരും. ശ്രേഷ്ഠ ഭാഷ എന്ന അത്യുന്നത പദവി ലഭിച്ച മലയാള ഭാഷയെ സ്‌നേഹിക്കുന്നവരെ ഈ റിയാലിറ്റി കളിയാക്കുകയാണ്.
മലയാളത്തിനും മലയാളിക്കും അന്യനാടുകളില്‍ ലഭിച്ചു വരുന്ന ആദരവുകള്‍ ഇല്ലാതാക്കുന്ന നിരവധി രംഗങ്ങളാണ് ഈ പരിപാടിയിലുള്ളത്. ഇത്തരം രംഗങ്ങള്‍ മലയാളികളുടെ വീടുകളില്‍ നിത്യേന നടക്കുന്നതാണെന്ന് വിദേശികളായ പ്രേക്ഷകര്‍ തെറ്റിദ്ധരിക്കുവാന്‍ സാധ്യതയുണ്ടെന്നും അന്യായത്തില്‍ പറയുന്നു.
മലയാളിയുടെ വീട് എന്നര്‍ത്ഥം വരുന്ന ഈ റിയാലിറ്റി ഷോയുടെ പേര് മാറ്റണമെന്നും മലയാളീ ഹൗസെന്ന ഇപ്പോഴത്തെ പേര് മാറ്റണമെന്നും പരാതിയില്‍ പറയുന്നു. മലയാളത്തിലെ പല അഭിനേതാക്കളും അവതാരകരും, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമാണ് ഈ ഷോയില്‍ പങ്കെടുക്കുന്നത്.
അന്യായം ഫയലില്‍ സ്വീകരിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ജി സന്തോഷ് കുമാര്‍ ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment