കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം താന്‍ കഴിഞ്ഞദിവസം മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കടുത്ത പ്രമേഹവും കാഴ്ച നഷ്ടമാവുന്ന അവസ്ഥയുംമൂലം അദ്ദേഹം ദുരിതമനുഭവിക്കുകയാണ്.
മഅദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ കെ. പി.സി.സി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.
കര്‍ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ദല്‍ഹിയിലായതിനാല്‍ സാധിച്ചില്ല. കോയമ്പത്തൂര്‍ കേസിലേതുപോലെ വിചാരണ നീളുന്ന സാഹചര്യമാണ്. കഴിഞ്ഞവര്‍ഷം ആരംഭിച്ച ആയുര്‍വേദ ചികിത്സ മഅദനിക്ക് തുടരേണ്ടതുണ്ട്. ചികിത്സക്കായി മഅദനിക്ക് ജാമ്യം കിട്ടുന്നതിനുള്ള ശ്രമമാണ് വേണ്ടത് തമ്പാന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment