വെളളിയാഴ്ച ഉച്ചക്ക് കോഴിക്കോട്ട് നിര്യാതനായ പി.എം ഹനീഫിന്റെ മതൃദേഹം വൈകുന്നേരത്തോടെയാണ് സ്വദേശമായ മേലാറ്റൂര്‍ കിഴക്കുംപാടം അത്താണിയിലെ വീട്ടിലെത്തിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷം വാഹനത്തിലാണ് മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോയത്.
ഒന്നരകിലോമീറ്റര്‍ ദൂരത്തുള്ള എടപ്പറ്റ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഖബറടക്ക ചടങ്ങുകള്‍ക്ക് ശേഷം നോതാക്കളുടെ നേതൃത്വത്തില്‍ മേലാറ്റൂര്‍ അങ്ങാടിയില്‍ സര്‍വ്വകക്ഷി മൗനജാഥയും അനുശോചനവും നടന്നു.
ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റ് ഇ. അഹമ്മദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, സെക്രട്ടറിമാരായ എം.സി. മായിന്‍ഹാജി, പി.എം.എ സലാം, ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, ട്രഷറര്‍ ടി.ടി. ഇസ്മായില്‍, യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി, ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ടി.പി. അഷ്റഫലി, ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ് , എസ്.വൈ.എസ്. നേതാക്കളായ കെ. മോയിന്‍കുട്ടി, മലയമ്മ അബൂബക്കര്‍ ഫൈസി, മുജാഹിദ് നേതാക്കളായ എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, മുജീബ് റഹ്മാന്‍ കിനാലൂര്‍, സയ്യിദ് മുഹമ്മദ് ശാക്കിര്‍, കെ. സജ്ജാദ്, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ടി.പി. അഹ്മദ്, സൈനുല്‍ ആബിദ് കോട്ടതുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment