മെല്‍ജോയുടേതാണു ബൈക്ക്. ബൈക്ക് ഓടിച്ചിരുന്നതു മിഥുനാണെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്ക് തെക്കു നിന്നു ചെറായിലേക്കു വരികയായിരുന്നു. വാര്‍ക്കകട്ട കയറ്റി പറവൂരില്‍ നിന്നു വന്ന ടിപ്പര്‍ ബൈക്കിന്റെ ക്രാഷ്ഗാര്‍ഡില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടു മൂവരും റോഡിലേക്കു തെറിച്ചുവീണതായി പറയുന്നു. മിഥുന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. നിഖിലും മെല്‍ജോയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണു മരിച്ചത്. മൂവരുടെയും തലയോട്ടികള്‍ തകര്‍ന്നുപോയി. നിഖില്‍ ടാങ്കര്‍ ലോറി ഡ്രൈവറാണ്. മിഥുന്‍ പഠനത്തിനുശേഷം പെയിന്റിംഗ് പണിക്കു പോവുകയായിരുന്നു.
പറവൂര്‍ കരിമ്പാടം സ്വദേശി രാജീവിന്റേതാണു ടിപ്പര്‍ എന്നു പോലീസ് അറിയിച്ചു. രാജീവ് തന്നെയാണു ടിപ്പര്‍ ഓടിച്ചിരുന്നതെന്നാണു പോലീസ് പറയുന്നത്. ഇയാള്‍ ഒളിവിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വെളളിയാഴ്ച വിജ്ഞാനവര്‍ധിനി സഭ എല്‍പി സ്‌കൂളില്‍ പ്രദര്‍ശനത്തിനു വയ്ക്കും. മെല്‍ജോയുടെ സംസ്‌കാരം കുഴുപ്പിള്ളി അമലോത്ഭവമാതാ പള്ളി സെമിത്തേരിയിലും നിഖിലിന്റെയും മിഥുന്റെയും സംസ്‌കാരം വീട്ടുവളപ്പിലും നടത്തും. ജയശ്രീയാണു മിഥുന്റെ മാതാവ്. അപര്‍ണ സഹോദരിയാണ്. നിഖിലിന്റെ മാതാവ് ലസി; സഹോദരന്‍ അഖില്‍. മെല്‍ജോയുടെ മാതാവ് ലീന ആംഗന്‍വാടി അധ്യാപികയാണ്. ഏക സഹോദരന്‍ ജിറ്റ്‌സണ്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment