മോഷ്ടാക്കള്‍ ഓഫിസിനകത്തു കടന്ന് അലമാര കുത്തിത്തുറന്നു പണം കവരുന്ന ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ 2നും 4നും ഇടയിലാണു മോഷണം. പുലര്‍ച്ചെ 6.30ഓടെ ബങ്ക് തുറക്കാനെത്തിയ ജീവനക്കാരാണു മോഷണവിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ഉടമയെ വിവരമറിയിച്ചു. ചാവക്കാട് സി.ഐ. കെ ജി സുരേഷ്, എസ്.ഐ. എം കെ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി.
മോഷണസംഘം ഒരു ബൈക്കില്‍ എത്തുന്നതു മുതല്‍ മോഷണം നടത്തി തിരികെ പോകുന്നതു വരെ സി.സി.ടി.വി. കാമറയില്‍ പതിഞ്ഞു. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കൈയില്‍ തുണി ചുറ്റി ടോര്‍ച്ചിന്റെ വെളിച്ചത്തിലാണു തിരച്ചില്‍ നടത്തിയിരുന്നത്. അലമാര തകര്‍ത്തു പണം മോഷ്ടിച്ച ശേഷം ഓഫിസിനകത്തെ കാമറ മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഇരുമ്പുപാര കൊണ്ട് കാമറ അടിച്ചുതകര്‍ത്തു.
തൃശൂരില്‍ നിന്നു പി ബി ദിനേശിന്റെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും കെ എസ് ദിനേശന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവെടുത്തു. രണ്ടു വര്‍ഷം മുമ്പ് ഈ ബങ്കിലെ ജീവനക്കാരന്റെ തലയ്ക്കടിച്ചു പണമടങ്ങിയ ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment