Latest News

മന്ത്രിയാക്കിയില്ലെങ്കില്‍ എം.എല്‍.എ സ്‌ഥാനം രാജിവയ്‌ക്കുമെന്ന്‌ ഗണേഷ്‌

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനാചര്‍ച്ച സജീവമായതിനിടെ എം.എല്‍.എ സ്‌ഥാനം രാജിവയ്‌ക്കുമെന്ന്‌ കെ.ബി. ഗണേഷ്‌കുമാറിന്റെ ഭീഷണി. മുഖ്യമന്ത്രിയേയും പാര്‍ട്ടി ചെയര്‍മാനും പിതാവുമായ ആര്‍. ബാലകൃഷ്‌ണപിള്ളയേയുമാണ്‌ അദ്ദേഹം രാജിക്കാര്യം അറിയിച്ചത്‌.

കാനഡയില്‍ അഞ്ചുലക്ഷം രൂപ ശമ്പളത്തില്‍ ജോലി ശരിയായിട്ടുണ്ടെന്നും അപമാനിതനായി ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും പിള്ളയെ ഗണേഷ്‌ അറിയിച്ചു. മന്ത്രിസ്‌ഥാനം തിരിച്ചുനല്‍കി മാനംരക്ഷിച്ചാല്‍ ഇവിടെ തുടരാമെന്നും വ്യക്‌തമാക്കി.

എന്നാല്‍ പിള്ള മറുപടിയൊന്നും പറഞ്ഞില്ല. ശനിയാഴ്ച വൈകുന്നേരം കെ.പി.സി.സി. ആസ്‌ഥാനത്ത്‌ എ.കെ. ആന്റണിയുമായും ഗണേഷ്‌ കൂടിക്കാഴ്‌ച നടത്തി. കേരള കോണ്‍ഗ്രസ്‌(ബി) തല്‍ക്കാലം മന്ത്രിയെ വേണ്ടെന്ന്‌ തീരുമാനിച്ചതിനാല്‍ ഗണേഷിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ മുഖ്യമന്ത്രിയും മറ്റും.

നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ താനിവിടെ ഇല്ലാതിരിക്കുന്നത്‌ സര്‍ക്കാരിന്‌ ഭീഷണിയാകുമെന്നതാണ്‌ ഗണേഷിന്റെ നിലപാടിന്‌ പിന്നിലുള്ളതെന്ന്‌ കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ പറയുന്നു.പരസ്‌ത്രീബന്ധമുള്‍പ്പെടെയുള്ള ആരോപണങ്ങളെത്തുടര്‍ന്ന്‌ കഴിഞ്ഞമാസമാണ്‌ ഗണേഷിന്‌ മന്ത്രിസ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്‌.

മന്ത്രിസ്‌ഥാനം തിരിച്ചുനേടാനുള്ള കടുത്ത പ്രയത്‌നത്തിലാണ്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം. ഇതിനായി എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറിയുമായും അടുത്തടുത്ത ദിവസങ്ങളില്‍ പാര്‍ട്ടി ആസ്‌ഥാനത്ത്‌ പിള്ളയുമായും ചര്‍ച്ച നടത്തിയിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.