Latest News

സഹോദരങ്ങള്‍ പിതാവിന്റെ കണ്‍മുന്നില്‍ മുങ്ങിമരിച്ചു

തൊടുപുഴ: ബന്ധുവീട്ടിലെത്തിയ സഹോദരങ്ങള്‍ പുഴയില്‍ കുളിക്കാനിറങ്ങവേ മുങ്ങിമരിച്ചു. ആലുവ കൊന്നക്കല്‍ ജോസിന്റെ മക്കളായ സിജോ(19), ജിത്തു(16) എന്നിവരാണു കയത്തില്‍ മുങ്ങിമരിച്ചത്. ബുന്രാഴ്ച രാവിലെ പിതാവ് ജോസിനൊപ്പം വെണ്‍മണി തെക്കന്‍തോണിയിലുള്ള ജ്യേഷ്ഠന്‍ ജോണിയുടെ വീട്ടിലെത്തിയതായിരുന്നു ഇവര്‍.

ഉച്ചഭക്ഷണത്തിനുമുമ്പു മൂവരും ജോണിയുടെ സ്ഥലത്തിനു പിന്നിലൂടെ ഒഴുകുന്ന തൊമ്മന്‍കുത്തിന്റെ ഭാഗമായ തെക്കന്‍തോണി പുഴയില്‍ കൂവലക്കുത്ത് കയത്തില്‍ കുളിക്കാന്‍പോയി. 30 അടിയിലധികം ആഴമുള്ള കയത്തില്‍ കുളിക്കാനിറങ്ങിയ മക്കള്‍ മുങ്ങിത്താഴുന്നതു കണ്ട പിതാവ് ജോസ് ഈറ്റ ഇട്ടുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍ മുങ്ങിത്താഴുന്നതു കണ്ട് അലറിവിളിച്ച ജോസിന്റെ കരച്ചില്‍ കേട്ട് സമീപസ്ഥലങ്ങളില്‍ ജോലിചെയ്തിരുന്നവര്‍ ഓടിയെത്തി കയത്തില്‍ച്ചാടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഉടന്‍തന്നെ കഞ്ഞിക്കുഴി പോലീസിലും ഇടുക്കി ഫയര്‍ഫോഴ്‌സിലും അറിയിച്ചു. കഞ്ഞിക്കുഴി സിഐയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ ഫോഴ്‌സുമെത്തി മണിക്കൂറുകളോളം തെരച്ചില്‍ നടത്തി. മൂന്നേമുക്കാലോടെ സിജോയുടെയും നാലരയോടെ ജിത്തുവിന്റെയും മൃതദേഹങ്ങള്‍ കരയ്‌ക്കെടുത്തു. മൃതദേഹങ്ങള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ പിന്നീട് ആലുവയില്‍ സംസ്‌കരിക്കും. മാതാവ് ജിന്‍സി ദുബായിയില്‍ ജോലി ചെയ്യുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.